സഹജരേ സഹജരേ
സഹജരേ സഹജരേ സഹജരേ
ആര്‍ത്തലച്ചു കയറുക ഒത്തു നാം കുതിക്കുക
ചങ്ങല തകര്‍ത്തിടും തരംഗമാല പോലവേ (2)
വീര്യമൊത്തു ശൌര്യമൊത്തു വീറൊടൊത്തു കയറുക (2)
ആര്‍ത്തലച്ചു കയറുക ഒത്തു നാം കുതിക്കുക
പാരിനാകെ പ്രാണവായു വീശിടുന്ന കര്‍ഷകാ (2)
പച്ചവയലിലുച്ചവെയിലിലുരുകിടുന്ന കര്‍ഷകാ (2)
വരിക ധീരസോദരാ. . വരിക ധീരസോദരാ. . (2)
ആര്‍ത്തലച്ചു കയറുക ഒത്തു നാം കുതിക്കുക
അന്ധകാരത്തിൽ നാം രചിക്കയോ അക്രമങ്ങളേ നാം സഹിക്കയോ
കുതറി ആര്‍ത്തു മുന്നിലേറുക
രക്തമൊന്നു ശക്തിയൊന്നു ചിത്തമൊന്നു നമ്മളില്‍(2)
ദുഷ്ടനാമധര്‍മ്മമിന്നു ഞെട്ടിടട്ടെ ഭൂമിയില്‍(2)
വരിക ധീരസോദരാ വരിക ധീരസോദരാ (2)
ആര്‍ത്തലച്ചു കയറുക ഒത്തു നാം കുതിക്കുക
ആര്‍ത്തലച്ചു കയറുക ഒത്തു നാം കുതിക്കുക
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sahajare
Additional Info
ഗാനശാഖ: