രസികപ്രിയേ നിന്‍
രസികപ്രിയേ നിന്‍ സല്ലാപം..
രസികപ്രിയേ നിന്‍ സല്ലാപം
രമണീയം നിന്‍ ആലാപം
രസികപ്രിയേ നിന്‍ സല്ലാപം
രമണീയം നിന്‍ ആലാപം
കിളിമകളേ തുഞ്ചത്തെ കവിമകളേ മലയാള മണിനാദമേ
കിളിമകളേ തുഞ്ചത്തെ കവിമകളേ മലയാള മണിനാദമേ
ചെങ്കദളിപ്പൂങ്കാവില്‍ ഓണപ്പൂക്കള്‍ക്ക് ഓലക്കം
ആഹാ ഓണപ്പൂക്കള്‍ക്ക് ഓലക്കം
രസികപ്രിയേ നിന്‍ സല്ലാപം
രമണീയം നിന്‍ ആലാപം
ചിന്തുകളില്‍ പന്തടിയില്‍ ചാരികളില്‍
കുമ്മികളില്‍ വാതില്‍തുറപ്പാട്ടുകളില്‍
ചിന്തുകളില്‍ പന്തടിയില്‍ ചാരികളില്‍
കുമ്മികളില്‍ വാതില്‍തുറപ്പാട്ടുകളില്‍
മാര്‍കഴിയില്‍ തിരുവാതിര തുമ്പപ്പൂം ചന്ദ്രികയില്‍
മാര്‍കഴിയില്‍ തിരുവാതിര തുമ്പപ്പൂം ചന്ദ്രികയില്‍
മലയാളപ്പെണ്‍കൊടിയെ കൈകൊട്ടിക്കളിയില്‍
ആടിച്ചു നീ ഉം..ഹൂം പാടിച്ചു നീ
രസികപ്രിയേ നിന്‍ സല്ലാപം
രമണീയം നിന്‍ ആലാപം
ചേങ്ങിലയില്‍ ശ്രുതി ചേര്‍ത്ത ആട്ടപ്പാട്ടിലെ ഈണത്തില്‍
മദ്ദളവും ചെണ്ടയുമായ് കൈമാറും താരികളില്‍ കൊട്ടിക്കലാശിച്ചു
ചേങ്ങിലയില്‍ ശ്രുതി ചേര്‍ത്ത ആട്ടപ്പാട്ടിലെ ഈണത്തില്‍
മദ്ദളവും ചെണ്ടയുമായ് കൈമാറും താരികളില്‍ കൊട്ടിക്കലാശിച്ചു
തപ്പുകളില്‍ .... പടയണിയുടെ താളവുമായ്...
കലക്കത്തെ കുഞ്ചന്റെ തുള്ളലിലെ ചിരികളുമായ്
കല്‍പ്പനതന്‍ വൈഭവമായ് വളരുന്നു നീ
കല്‍പ്പനതന്‍ വൈഭവമായ് പടരുന്നു നീ
വളരുന്നു നീ പടരുന്നു നീ
രസികപ്രിയേ നിന്‍ സല്ലാപം
രമണീയം നിന്‍ ആലാപം
കിളിമകളേ തുഞ്ചത്തെ കവിമകളേ മലയാള മണിനാദമേ
ചെങ്കദളിപ്പൂങ്കാവില്‍ ഓണപ്പൂക്കള്‍ക്ക് ഓലക്കം
ആഹാ ഓണപ്പൂക്കള്‍ക്ക് ഓലക്കം
രസികപ്രിയേ നിന്‍ സല്ലാപം
രമണീയം നിന്‍ ആലാപം