ഈശാനകോണേ

ഈശാനകോണേ ഇടതടവില്ലാതേ നില്ലാതേ
ഉരുണ്ടു പിരണ്ടും ഇരുണ്ടു കൂടിയും എങ്ങോട്ട്
ഈശാനകോണേ ഇടതടവില്ലാതേ നില്ലാതേ
ഉരുണ്ടു പിരണ്ടും ഇരുണ്ടു കൂടിയും എങ്ങോട്ട്
എങ്ങോട്ടാണെന്റെ നാടിന്‍ അഭിഷേകത്തിന്നൊരുക്കിയ
മാരിക്കാറുകളേ നിങ്ങള്‍ പായുവത്
എങ്ങോട്ടാണെന്റെ നാടിന്‍ അഭിഷേകത്തിന്നൊരുക്കിയ
മാരിക്കാറുകളേ നിങ്ങള്‍ പായുവത്

അതിരു കാക്കും മലമുടികളില്‍
ഉറയും ഉറവിന്‍ തിരുനടകളില്‍
ഉഴിയാന്‍ വീണുടയാന്‍
കടലലകളൊരുക്കിയ വഴിപാടല്ലേ

ഈശാനകോണേ ഇടതടവില്ലാതേ നില്ലാതേ
ഉരുണ്ടു പിരണ്ടും ഇരുണ്ടു കൂടിയും എങ്ങോട്ട്

മണിയരയന്നങ്ങള്‍ പോവതു മാനസസരസ്സിലോ ഈ
മരതകഭൂമികളില്‍ നിങ്ങടെ കനവുകള്‍ വാടുകയോ
മണിയരയന്നങ്ങള്‍ പോവതു മാനസസരസ്സിലോ ഈ
മരതകഭൂമികളില്‍ നിങ്ങടെ കനവുകള്‍ വാടുകയോ
ഇവിടെയല്ലീ മലയും കടലും പുഴയും വയലും
വനവുമൊരുങ്ങീ  വിളിയില്‍ വീണ്‍ മൊഴിയില്‍
മനം പതറും മണ്ണൊടു വിട പറയല്ലേ

ഈശാനകോണേ ഇടതടവില്ലാതേ നില്ലാതേ
ഉരുണ്ടു പിരണ്ടും ഇരുണ്ടു കൂടിയും എങ്ങോട്ട്
എങ്ങോട്ടാണെന്റെ നാടിന്‍ അഭിഷേകത്തിന്നൊരുക്കിയ
മാരിക്കാറുകളേ നിങ്ങള്‍ പായുവത്
ഈശാനകോണേ ഇടതടവില്ലാതേ നില്ലാതേ
ഉരുണ്ടു പിരണ്ടും ഇരുണ്ടു കൂടിയും എങ്ങോട്ട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eesaanakone

Additional Info

Year: 
1984

അനുബന്ധവർത്തമാനം