ഏകമായ് ഏകാന്തമായ്

ഏകമായ് ഏകാന്തമായ് തന്മയായ് നിസ്തന്ദ്രമായ്

രാമമായ് അഭിരാമമായ് രാമമായ്അഭിരാമമായ്
ഉള്ളില്‍ നാമം ജപിച്ചു കാലം..നാമം ജപിച്ചു കാലം

മുറ്റി വളര്‍ന്ന ചിതല്‍പ്പുറ്റിനു കൊറ്റായതു ദേഹം
കൊണ്ടു നടന്നു കനം വച്ചത് ദേഹി ഉടുത്ത ശരീരം
ദേഹി ഉടുത്ത ശരീരം

വൈദേഹിയായ്..... ചൈതന്യമായ്....
നിരവധി യുഗപരിണത വരസുകൃതം

ഏകമായ് ഏകാന്തമായ് തന്മയായ് നിസ്തന്ദ്രമായ്
രാമമായ് അഭിരാമമായ് രാമമായ്അഭിരാമമായ്
ഉള്ളില്‍ നാമം ജപിച്ചു കാലം..നാമം ജപിച്ചു കാലം

കത്തിയ കനകോജ്ജ്വല ശിഖയില്‍ അഗ്നിപരീക്ഷാ ഹോമം
അക്ഷയ ചാരിത്രാമല ഹൌവ്യം മിഥ്യാതീതം പവിത്രം
മിഥ്യാതീതം പവിത്രം

വൈഖാനസം വൈനാശികം
അഖില വിബുധ വിഹിതം അഭയ വരദം
അഖില വിബുധ വിഹിതം അഭയ വരദം

ഏകമായ് ഏകാന്തമായ് തന്മയായ് നിസ്തന്ദ്രമായ്
രാമമായ് അഭിരാമമായ് രാമമായ്അഭിരാമമായ്
ഉള്ളില്‍ നാമം ജപിച്ചു കാലം..നാമം ജപിച്ചു കാലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekamaay Ekaanthamaay