കനിവോലും ഭൂമി
കനിവോലും ഭൂമി ഭഗവതി വാഴ്ക..
കനിവോലും ഭൂമി ഭഗവതി വാഴ്ക വാഴ്ക
കണിമലര്‍ക്കാവിലമ്മ.......ആ......ആ..
കണിമലര്‍ക്കാവിലമ്മ അണിമയായ്
ഗരിമയായ് വസന്തമായ് വാഴ്ക
കനിവോലും ഭൂമി ഭഗവതീ..
അരുമറക്കാതലേ അമ്മേ ദയാവതീ
അരുമറക്കാതലേ അമ്മേ ദയാവതീ
പിറവിക്കിടം തന്നു നിറവായ് നെറിയായ്
തിറമായ് കരുതും തായേ
കനിവോലും ഭൂമി ഭഗവതീ...
ഉരുവം പൂണ്ടഴകാര്‍ന്നാല്‍ ഉടഞ്ഞല്ലോ പരിണാമം ആ.. ആ...
ഉരുവം പൂണ്ടഴകാര്‍ന്നാല്‍ ഉടഞ്ഞല്ലോ പരിണാമം
ഒരു പുതു സര്‍ജ്ജനമായ് നവമായ് നിറമായുണരും പരിപാകം നീ...
കനിവോലും ഭൂമി ഭഗവതീ...
കരുണാര്‍ദ്രേ സര്‍വ്വംസഹേ മാനവന്‍ ദാനവനായ്..ആ...ആ...
കരുണാര്‍ദ്രേ സര്‍വ്വംസഹേ മാനവന്‍ ദാനവനായ്
കരുമന കാട്ടുകിലും ശമമായ് ദമമായ്
ശ്രമമായ് ക്ഷമയാര്‍ന്നൂ നീ...
കനിവോലും ഭൂമി ഭഗവതി വാഴ്ക വാഴ്ക..
കണിമലര്‍ക്കാവിലമ്മ അണിമയായ്
ഗരിമയായ് വസന്തമായ് വാഴ്ക
കനിവോലും ഭൂമി ഭഗവതി വാഴ്ക വാഴ്ക വാഴ്ക