അന്നക്കിളി വന്നക്കിളി

അന്നക്കിളി വന്നക്കിളി കൊത്തിയെടുത്തൊരു 
ചെറുമണിയിളമണി കാമണിയില്‍
അന്നക്കിളി വന്നക്കിളി കൊത്തിയെടുത്തൊരു 
ചെറുമണിയിളമണി കാമണിയില്‍
ആയിരത്താണ്ടിനു തണലിടേണ്ടും അരയാല്‍ മരമുറങ്ങീ
അന്നക്കിളി വന്നക്കിളി കൊത്തിയെടുത്തൊരു 
ചെറുമണിയിളമണി കാമണിയില്‍
ആയിരത്താണ്ടിനു തണലിടേണ്ടും അരയാല്‍ മരമുറങ്ങീ

മുളപൊട്ടി വിരിയാന്‍ തടിയൊന്നു  തിരിയാന്‍
ഇലയും പൂവും കായും കനിയാന്‍
മുളപൊട്ടി വിരിയാന്‍ തടിയൊന്നു  തിരിയാന്‍
ഇലയും പൂവും കായും കനിയാന്‍
മണ്ണും വിണ്ണും തമ്മിൽ തമ്മിലിണങ്ങാൻ
മണ്ണും വിണ്ണും തമ്മിൽ തമ്മിലിണങ്ങാൻ  
വിത്തിന് നീര്‍ കൊടു കാര്‍മുകിലേ...കാര്‍മുകിലേ
വിത്തിന് നീര്‍ കൊടു കാര്‍മുകിലേ...കാര്‍മുകിലേ

അന്നക്കിളി വന്നക്കിളി കൊത്തിയെടുത്തൊരു 
ചെറുമണിയിളമണി കാമണിയില്‍
ആയിരത്താണ്ടിനു തണലിടേണ്ടും അരയാല്‍ മരമുറങ്ങീ

അനവധി  നാവാല്‍ യുഗധര്‍മ്മം  പാടാന്‍
ഉണരും കാലം കണ്ടു കുളിരാന്‍
അനവധി നാവാല്‍ യുഗധര്‍മ്മം പാടാന്‍
ഉണരും കാലം കണ്ടു കുളിരാന്‍
അരയാല്‍ അറിവാനായ് ‍.....അരയാല്‍ അറിവാൻ   
വളരാന്‍ പടരാന്‍
വിത്തിന് നീര്‍ കൊട് കാര്‍മുകിലേ....കാര്‍മുകിലേ   
വിത്തിന് നീര്‍ കൊട് കാര്‍മുകിലേ....കാര്‍മുകിലേ   

അന്നക്കിളി വന്നക്കിളി കൊത്തിയെടുത്തൊരു 
ചെറുമണിയിളമണി കാമണിയില്‍
ആയിരത്താണ്ടിനു തണലിടേണ്ടും അരയാല്‍ മരമുറങ്ങീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Annakkili Vannakkili

Additional Info

Year: 
1984

അനുബന്ധവർത്തമാനം