ആന്ദോളനം
ഉം..... ഉം..... ഉം ....ഉം.... ഉം.... ഉം....
ആന്ദോളനം...മനസ്സിന്‍ ഊഞ്ചലില്‍ ആന്ദോളനം
ആന്ദോളനം...മനസ്സിന്‍ ഊഞ്ചലില്‍ ആന്ദോളനം
ഒരു കാറ്റില്‍ ഓര്‍മ്മകൾ തന്‍ ഇല്ലിമുളംകാടിളകി
ഒരു കാറ്റില്‍ ഓര്‍മ്മകൾ തന്‍ ഇല്ലിമുളംകാടിളകി
ഓടിയെത്തി കുളിരു പകരും ഓടക്കുഴല്‍ വിളികളില്‍
ആയിരമായിരം ആ...ന്ദോളനം
നിറമിട്ടു നിമിഷങ്ങള്‍ ആദിയഹസ്സുകള്‍ തെളിഞ്ഞു
നിറമിട്ടു നിമിഷങ്ങള്‍ ആദിയഹസ്സുകള്‍ തെളിഞ്ഞു
ബാല്യകാലത്തേന്‍ തുളുമ്പും തൊടികളില്‍
തുരു തുരെ കാറ്റത്തു മധുരം പൊഴിയുമൊരാ...ന്ദോളനം...
ഞാണൊലികള്‍ മുഴങ്ങുമ്പോള്‍ അമ്പുകളെത്രയുതിര്‍ന്നു
ഞാണൊലികള്‍ മുഴങ്ങുമ്പോള്‍ അമ്പുകളെത്രയുതിര്‍ന്നു
ഭാവിയെന്ന ദൂരേയുള്ള തലങ്ങളില്‍
ഇന്നിന്റെയുള്ളില്‍ നിന്നും ഉന്നത്തിലുലയുമൊരാ...ന്ദോളനം
ആന്ദോളനം...മനസ്സിന്‍ ഊഞ്ചലില്‍ ആന്ദോളനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aandolanam
Additional Info
Year:
1984
ഗാനശാഖ: