ശങ്കരാഭരണ ഗംഗാ

ഓം... ഓം...
നിസഗരി സനിധപ നിസരി മഗാ..
ഗമപധനിധപമ ഗമപനിധാ...ഗമരിസധസമാ..
പധനിസരിസനിധപധനിഗരീ..
സരീനിസധനീ...സനിധപമഗമ പധ മപാ ഗമാ

ശങ്കരാഭരണ ഗംഗാ തരംഗ സംഗീതം
തുംഗ ഹിമാചല ഗഹനത ചൂഴും സന്ദേശം
ശങ്കരാഭരണ ഗംഗാ തരംഗ സംഗീതം
തുംഗ ഹിമാചല ഗഹനത ചൂഴും സന്ദേശം
ശങ്കരാഭരണ ഗംഗാതരംഗ സംഗീതം

രീരിനീനിരീരിനീനി..പഗാപഗ.പഗാപഗാമധാ
ഗമരിസധസരിമഗാ..സ......പ....
താഴ്വാരങ്ങളില്‍ താണിറങ്ങി
പൂഴിമണ്‍‌തരികള്‍ക്ക് പുളകമേറ്റി
താഴ്വാരങ്ങളില്‍ താണിറങ്ങി
പൂഴിമണ്‍‌തരികള്‍ക്ക് പുളകമേറ്റി
ദൂരങ്ങള്‍ താണ്ടി ഓരങ്ങള്‍ തഴുകി
മാനവദുരിതങ്ങള്‍ക്കാശ്വാസം പകരും
ദൂരങ്ങള്‍ താണ്ടി ഓരങ്ങള്‍ തഴുകി
മാനവദുരിതങ്ങള്‍ക്കാശ്വാസം പകരും

ശങ്കരാഭരണ ഗംഗാ തരംഗ സംഗീതം...
ഗരീ.. രിസാ..സനീ..നിധ ധപ പമ
ധപമഗരിസനി....
മാലിന്യങ്ങളില്‍ പൂണ്ടുലഞ്ഞും
പുല്‍കിയ കറകളെ സ്വയമേറ്റും
മാലിന്യങ്ങളില്‍ പൂണ്ടുലഞ്ഞും
പുല്‍കിയ കറകളെ സ്വയമേറ്റും
ആരവമിളക്കും നീരധി വിളിക്കും
ആരവമിളക്കും നീരധി വിളിക്കും
തിരകള്‍‌ തന്‍ ഓംകാരം...
തിരകള്‍‌ തന്നോങ്കാരപ്പൊരുളുമായലിയും

ശങ്കരാഭരണ ഗംഗാതരംഗ സംഗീതം
തുംഗ ഹിമാചല ഗഹനത ചൂഴും സന്ദേശം
ശങ്കരാഭരണ ഗംഗാ തരംഗ സംഗീതം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shankarabharana ganga

Additional Info

Year: 
1984

അനുബന്ധവർത്തമാനം