കാലാഞ്ജന കാന്ത

കാലാഞ്ജന കാന്ത സന്ധ്യാതീരം
കനക രുചിരം ഏകാന്തം
ഏകമുഖം ഈ തീര്‍ത്ഥസഞ്ചാരം
വിരഹവിധുരം
കാലാഞ്ജന കാന്ത സന്ധ്യാതീരം

നോക്കിയാല്‍ തീരാതെ ദൂരം
എണ്ണിയാലൊടുങ്ങാതെ എണ്ണം
നോക്കിയാല്‍ തീരാതെ ദൂരം
എണ്ണിയാലൊടുങ്ങാതെ എണ്ണം
വര്‍ണ്ണിപ്പാനരുതാതെ വര്‍ണ്ണം
ഈ അമേയത അപ്രമേയത
ദൈവം ..ദൈവ രചനാ വൈഭവം

കാലാഞ്ജന കാന്തസന്ധ്യാതീരം

എങ്ങുനിന്നീ വഴിയണഞ്ഞു
ഏതൊരു ദൂതുമായ് വലഞ്ഞു
എങ്ങുനിന്നീ വഴിയണഞ്ഞു
ഏതൊരു ദൂതുമായ് വലഞ്ഞു
ആരുടെ സങ്കേതം തിരഞ്ഞു
ഈ അനന്തത നീളുമപാരത മാര്‍ഗ്ഗം
മാര്‍ഗ്ഗം താനോ മോചനം

കാലാഞ്ജന കാന്തസന്ധ്യാതീരം
കനക രുചിരം ഏകാന്തം
ഏകമുഖം ഈ തീര്‍ത്ഥസഞ്ചാരം
വിരഹവിധുരം
കാലാഞ്ജന കാന്ത സന്ധ്യാതീരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalanchana Kaantha

Additional Info

Year: 
1984

അനുബന്ധവർത്തമാനം