ആധാരശ്രുതി

ആധാരശ്രുതി ചേര്‍ത്തൊരെന്‍ തംബുരുവിന്‍ തന്തികളില്‍
ആധാരശ്രുതി ചേര്‍ത്തൊരെന്‍ തംബുരുവിന്‍ തന്തികളില്‍
സ്വയമേ രഞ്ജകം ഭാവ വ്യഞ്ജകം
സംഗീതമേ.. സുകൃതമേ..
ആധാരശ്രുതി ചേര്‍ത്തൊരെന്‍ തംബുരുവിന്‍ തന്തികളില്‍

ആ...ആ‍..ആ..ആ...ആ‍...

നിന്നിലലിഞ്ഞലിഞ്ഞു ചേരും ഓങ്കാരപ്പൊരുളില്‍
നിന്നിലലിഞ്ഞലിഞ്ഞു ചേരും ഓങ്കാരപ്പൊരുളില്‍
നീന്തും അലങ്കാരങ്ങള്‍ ലയഭംഗികള്‍
നിന്നിലലിഞ്ഞലിഞ്ഞു ചേരും ഓങ്കാരപ്പൊരുളില്‍
നീന്തും അലങ്കാരങ്ങള്‍ ലയഭംഗികള്‍
ഗീതം സ്വരഗതി വര്‍ണ്ണം രാഗം താനം പല്ലവി.....
ഗീതം സ്വരഗതി വര്‍ണ്ണം രാഗം താനം പല്ലവി
നിന്നനശ്വര കര്‍മ്മകാണ്ഡമായ് നിന്നപദാന
മഞ്ജുമഞ്ജീര ശിഞ്ചിതമായ്

ആധാരശ്രുതി ചേര്‍ത്തൊരെന്‍ തംബുരുവിന്‍ തന്തികളില്‍...
ആ...ആ‍..ആ..

മണ്ണിലാഴവേരൂന്നി നിന്നു മാനവ മഹിമകളേ
മണ്ണിലാഴവേരൂന്നി നിന്നു മാനവ മഹിമകളേ
പാടും സ്തുതിഗീതങ്ങള്‍ പരമൈശ്വരം
പാടും സ്തുതിഗീതങ്ങള്‍ പരമൈശ്വരം
കണ്ണീരൊഴുകും കാലുകളിടറും
കദനം വഴിയും കഥകളിലലിയാന്‍
ഇന്ദ്രിയങ്ങളെ കണ്ണില്‍ കാതില്‍
ഉന്മുഖമാക്കാന്‍ ഉന്നിദ്രമായ്

ആധാരശ്രുതി ചേര്‍ത്തൊരെന്‍ തംബുരുവിന്‍ തന്തികളില്‍
സ്വയമേ രഞ്ജകം ഭാവ വ്യഞ്ജകം സംഗീതമേ.. സുകൃതമേ..
ആധാരശ്രുതി ചേര്‍ത്തൊരെന്‍ തംബുരുവിന്‍ തന്തികളില്‍

ആ...ആ‍..ആ..ആ...ആ‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadhaarashruthi