പൂര്‍ണ്ണത്തില്‍ നിന്നും
ആ...ആ...ആ...ആ...ആ...ആ..
ആ...ആ...ആ...ആ...ആ...ആ..
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം
തരിയോളം തരിമ്പോളം പ്രപഞ്ചം
കണ്ണിന്‍ മണിച്ചില്ലില്‍ കനക മയൂര പിഞ്ഛികാചലനം
കനക മയൂര പിഞ്ഛികാചലനം
വിരിഞ്ഞാടി പകര്‍ന്നാടി അനന്താനന്ദം
ആ... അനന്താനന്ദം.... ആ...നം....
അനന്താനന്ദം ആ...നം.. തനം തനംതം
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം
നിറയുമീ പാനഭാജനം എത്രയെത്രയെത്ര
എത്ര വിളമ്പുകിലും തുളുമ്പുകിലും
നിറയെ നിറയെ നിറനിറ നിറയെ
നിറയുമീ പാനഭാജനം എത്രയെത്രയെത്ര
എത്ര വിളമ്പുകിലും തുളുമ്പുകിലും
നിറയെ നിറയെ നിറനിറ നിറയെ
നിന്‍ മകരന്ദം എത്രയെത്ര നുകരുകിലും
തീരാതെന്നുമെന്നുമെന്നും നിന്‍ മാധുര്യം വളരുന്നു
എന്നുമെന്നുമെന്നും നിന്‍ മാധുര്യം വളരുന്നു
അനന്താനന്ദം ആ..നം.. തനം തനംതം..
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം...
ഇതു സര്‍വ്വം ഈശാവാസ്യം ശക്തിയുക്തമുദ്ര
അഴിയുകിലും മറയുകിലും തനിമ തനിമ തനിത്തനിമ
ഇതു സര്‍വ്വം ഈശാവാസ്യം ശക്തിയുക്തമുദ്ര
അഴിയുകിലും മറയുകിലും തനിമ തനിമ തനിത്തനിമ
എന്നില്‍ക്കൂടെ നിത്യനിത്യനിത്യം....
എന്നില്‍ക്കൂടെ നിത്യനിത്യനിത്യം
നിരങ്കുശമായ് രൂപം ഭിന്ന ഭിന്ന ഭിന്നം
വാര്‍ന്നുരുവാകും പരിണാമം
അനന്താനന്ദം ആ...നം..... തനം തനംതം......
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം........