ഓണം വന്നല്ലോ
ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ
ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ
ഓണവില്ലിൻ താളമിട്ടൊന്നാടുവാനായ് വാ
ചിങ്ങക്കാറ്റിൻ തങ്കക്കൊമ്പിൽ ഊഞ്ഞാലാടാൻ വാ
ഊഞ്ഞാലാടാൻ വാ
പൊന്നലരും നിറപൗർണ്ണമിയും സുര കിന്നരഗാനവുമായി വരൂ
തംബുരുവിൽ സ്വരപഞ്ചമവും ഹരിചന്ദന ഗന്ധവുമായ് പാടാം
ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ
ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ
മണ്ണിൻ മണം വീശുമ്പോൾ കന്നൽമിഴി നീയിന്നും
മെയ്യണിഞ്ഞു പൂത്തിലഞ്ഞിച്ചോട്ടിൽ വന്നല്ലോ
മണ്ണിൻ മണം വീശുമ്പോൾ കന്നൽമിഴി നീയിന്നും
മെയ്യണിഞ്ഞു പൂത്തിലഞ്ഞിച്ചോട്ടിൽ വന്നല്ലോ
വിണ്ണിൻ മേലെ കങ്കണമിളകി തേന്മണമാടീടാം
ആ....ആ......ആ.....ആ......ആ........
വിണ്ണിൻ മേലെ കങ്കണമിളകി തേന്മണമാടീടാം
കുന്നിൻ താഴെ ചേർന്നാടാം പടാം
പൊന്നിലവിൽ മദകുങ്കുമവും കുളീർമഞ്ഞല രാഗവുമായി വരാം
നിൻ ചിരിയിൽ മണിമുത്തഴകിൽ വരുമേഴഴകായ് ഏഴഴകായ്
ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ
ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ
തന താനന താനാനാ തന താനന നാ
തുഞ്ചൻ കിളി കൊഞ്ചുമ്പോൾ കുഞ്ചൻ തുള്ളലാടീടും
ചിന്തണിഞ്ഞു കൈരളിയ്ക്ക് പാരിൽ പേരല്ലോ
തുഞ്ചൻ കിളി കൊഞ്ചുമ്പോൾ കുഞ്ചൻ തുള്ളലാടീടും
ചിന്തണിഞ്ഞു കൈരളിയ്ക്ക് പാരിൽ പേരല്ലോ
കണ്ണിൻ താളം കഥകൾ മൊഴിയും കഥകളിയാടീടും
ആ...........ആ...........ആ......
കണ്ണിൻ താളം കഥകൾ മൊഴിയും കഥകളിയാടീടും
മന്നിൻ മേലേ ചേർന്നാടാം പാടാം
ചെഞ്ചൊടിയിൽ വരമഞ്ജരിയും
നിറയൗവന മേളവുമായി വരാം
ചെമ്പടയിൽ നടകുമ്മികളിൽ പദസുന്ദരമായ്
ആ...........ആ.............ആ..........