തങ്കക്കിനാക്കൾ ഹൃദയേ വീശും
തങ്കക്കിനാക്കള്‍ ഹൃദയേ വീശും
വനാന്തചന്ദ്രികയാരോ നീ
തങ്കക്കിനാക്കള്‍ ഹൃദയേ വീശും
വനാന്തചന്ദ്രികയാരോ നീ
സങ്കല്‍പമാകേ പുളകം പൂശും
വസന്തസുമമേയാരോ നീ
സങ്കല്‍പമാകേ പുളകം പൂശും
വസന്തസുമമേയാരോ നീ
മധുരിത ജീവിത വാനില്‍ തെളിയും
മായാത്ത മഴവില്‍ പോലെ
മധുരിത ജീവിത വാനില്‍ തെളിയും
മായാത്ത മഴവില്‍ പോലെ
മമ മനമരുളും വൃന്ദാവനമിതില്‍
വരൂ പ്രേമരാധേ.. നീ വരൂ പ്രേമരാധേ
(തങ്കക്കിനാക്കള്‍.. )
നിരുപമ സുന്ദരവാനില്‍ വിരിയും
മനോജ്ഞതാരകപോലെ
നിരുപമ സുന്ദരവാനില്‍ വിരിയും
മനോജ്ഞതാരകപോലെ
മമമനമരുളും മന്ദാരവനിയില്‍
വരൂ നീലക്കുയിലേ.. നീവരൂ നീലക്കുയിലേ
(തങ്കക്കിനാക്കള്‍.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thankakkinaakkal
Additional Info
ഗാനശാഖ: