അഴകിന്റെ അഴകോ അപ്സരസ്സോ

(M)അഴകിന്റെയഴകോ അപ്സരസ്സോ അഴിയിട്ട മൂടുപടത്തിനുള്ളിൽ
കനവിൽ തെളിയാത്ത ചിത്രം നീ കാർമുകിൽ മൂടിയ പൌർണ്ണമി നീ..(അഴകിന്റെ)

(M)മോഹക്കണ്ണുകൾ എന്തുപോലെ (F)അറിയില്ലാ...എനിക്കറിയില്ലാ
(M)മാൻമിഴി തൂകും മൊഞ്ചുണ്ടോ (M)അറിയില്ലാ...എനിക്കറിയില്ലാ...(മോഹ...) (M)മുത്തം മോഹിക്കും ചുണ്ടാണോ
(F)ങൂഹും പറയില്ലാ ഞാൻ പറയില്ല..
(M)(അഴകിന്റെ)

(M)നിൻ കവിളിണകൾ എന്തുപോലെ (F)അറിയില്ലാ...എനിക്കറിയില്ലാ
(M)നുണക്കുഴി വിരിയും ചുവപ്പാണോ (M)അറിയില്ലാ...എനിക്കറിയില്ലാ...(നിൻ....) (M)മാറിൽ മയങ്ങും മറുകുണ്ടോ (F)ങൂഹും...പറയില്ല...ഞാൻ പറയില്ലാ..
(M)(അഴകിന്റെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhalinte Azhako Apsarasso