മാന്ത്രികച്ചെപ്പല്ലയോ മാനസം

മാന്ത്രികച്ചെപ്പല്ലയോ മാനസം മായാ വനികയൊരുക്കും
മാധുരി നീയതിൽ ഗീതമായി
മാലേയ ഗന്ധമുണർത്തോമലേ...(മാന്ത്രിക)

മഞ്ജുതപോവന ചന്ദനച്ചാർത്തിൽ
മല്ലികാർജ്ജുന മണ്ഡപത്തിൽ (മഞ്ജു.) മഞ്ജീരധ്വനി ഇമ്പമുണർന്നാൽ
മഞ്ജീരധ്വനി ഇമ്പമുണർന്നാൽ മഞ്ജുളാംബരമിളകും.. മംഗലയായ് നീ മണിയറയണയും മനമയിലാട്ടം കാണും...
കാണും... ഉം.... ഉം.... ഉം....(മാന്ത്രിക)

മന്ത്രമർമ്മര കമ്പനമലിയും മംഗല്യമണിമന്ദിരത്തിൽ (മന്ത്ര..) മച്ചകപ്പൂമെത്തയൊരുക്കും
മച്ചകപ്പൂമെത്തയൊരുക്കും മന്ത്രകോടിയഴിക്കും..
മന്മഥനായ് ഞാൻ മധുവിധു രാവിൽ
മദനോത്സവമാടും ആടും....ഉം..ഉം..ഉം..(മാന്ത്രിക)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanthrika Cheppallayo Maanasam

Additional Info

Year: 
2010
Lyrics Genre: 

അനുബന്ധവർത്തമാനം