മൃദുമയിൽപ്പീലിയായ് മനസ്സിന്റെ താളിൽ
മൃദുമയിൽപ്പീലിയായ് മനസ്സിന്റെ താളിൽ മയക്കിക്കിടത്തി നിന്നെ ഓമനിച്ചു. (മൃദു...) മഷിക്കൂട്ടുണങ്ങാത്ത മധുരസ്വപ്നങ്ങളെ മണിച്ചിത്രത്താഴിനാൽ പൂട്ടിവെച്ചു..(മഷിക്കൂട്ടു..)
മൃദുമയിൽപ്പീലിയായ് മനസ്സിന്റെ താളിൽ മയക്കിക്കിടത്തി നിന്നെ ഓമനിച്ചു..
പനിമതിപൂക്കും പ്രണയനിലാവിൽ
പനിനീർ ചാമരം ഉഴിയുമ്പോൾ..(പനിമതി..) പാതിവിടർന്നൊരു പൂമിഴിയിതളിൽ പരിഭവമെന്തിനു തോഴീ..ഇനിയും പരിഭവമെന്തിനു തോഴീ.....
മൃദുമയിൽപ്പീലിയായ് മനസ്സിന്റെ താളിൽ മയക്കിക്കിടത്തി നിന്നെ ഓമനിച്ചു.
കുളിർമഴ പെയ്യും അനുരാഗത്തിൽ കുടചൂടാനായ് അണയുമ്പോൾ...(കുളിർമഴ..)
കോൾമയിർക്കൊള്ളും മഴവിൽച്ചൊടിയിൽ കാർമുകിലെന്തിനു തോഴീ..ഇനിയും കാർമുകിലെന്തിനു തോഴീ....
മൃദുമയിൽപ്പീലിയായ് മനസ്സിന്റെ താളിൽ മയക്കിക്കിടത്തി നിന്നെ ഓമനിച്ചു. മഷിക്കൂട്ടുണങ്ങാത്ത മധുരസ്വപ്നങ്ങളെ മണിച്ചിത്രത്താഴിനാൽ പൂട്ടിവെച്ചു.(മഷി)
മൃദുമയിൽപ്പീലിയായ് മനസ്സിന്റെ താളിൽ മയക്കിക്കിടത്തി നിന്നെ ഓമനിച്ചു....