കെ കെ റോഡ് തീം മ്യൂസിക് ( മനക്കണ്ണിൽ)
കെ.കെ.റോഡ്...കെ.കെ.റോഡ്... കെ.കെ.റോഡ്...കെ.കെ.റോഡ്...
മനക്കണ്ണിൽ കനലുമായ് ഇരുളെഴും വഴികളിൽ വരുന്നിതാ വിധിയുമായ്...
കൂരിരുൾ പാതയിൽ ചിരിച്ചതീ ചിലമ്പിടും ചതുരംഗം ചിതറുവാൻ
മറ്റാരും കാണാത്ത കണ്ണീരിൽ കുതിരും
കഥ തേടും കെ.കെ.റോഡ്..(മനക്കണ്ണിൽ)
ഇടറുമീ വഴികൾ..പൊയ്മുഖം പരതും
ഇരുളിലെ വലയിൽ...ഇരകളെ പൊതിയും ചിതയിൽ നീറും ചകിതസത്യം ചടയമാട്ടുന്നുവോ....
കനവിൽ കേഴും നനഞ്ഞ സ്വപ്നം തളർന്നു തേങ്ങുന്നുവോ... കെ.കെ.റോഡ്...കെ.കെ.റോഡ്... കെ.കെ.റോഡ്...കെ.കെ.റോഡ്..(മനക്കണ്ണിൽ)
കുടിലമാം കഥകൾ...തനുവിനെ തിരയും
നിഴലിലെ കഴുകൻ...അരമലർ നുകരും കരഞ്ഞുനിൽക്കും സാമസാക്ഷി
വേട്ടയാടുന്നുവോ....
പാപഭാരം വീണുറഞ്ഞ
പ്രമദമോതുന്നുവോ
കെ.കെ.റോഡ്...കെ.കെ.റോഡ്... കെ.കെ.റോഡ്...കെ.കെ.റോഡ്...
മനക്കണ്ണിൽ കനലുമായ് ഇരുളെഴും വഴികളിൽ വരുന്നിതാ വിധിയുമായ്...
കൂരിരുൾ പാതയിൽ ചിരിച്ചതീ ചിലമ്പിടും ചതുരംഗം ചിതറുവാൻ
മറ്റാരും കാണാത്ത കണ്ണീരിൽ കുതിരും
കഥ തേടും കെ.കെ.റോഡ്...
കെ.കെ.റോഡ്...കെ.കെ.റോഡ്... കെ.കെ.റോഡ്...കെ.കെ.റോഡ്...