താരങ്ങൾ തൂവും ഹേമന്ത രാവിൽ

(F)താരങ്ങൾ തൂവും ഹേമന്തരാവിൽ നാണിച്ചുപോയോ നീയിന്ദുകന്യേ .. (M)മോഹാങ്കണത്തിൽ പെയ്യുന്ന മഞ്ഞിൽ കോരിത്തരിച്ചോ നീയിന്നു ധന്യേ
(F)മന്ദാനിലൻ തഴുകുന്നുവോ..
(M)സ്നേഹാംബരം അഴിയുന്നുവോ..
(F)നീലാംബരം പൂക്കുന്നുവോ..

(MF)താരങ്ങൾ തൂവും ഹേമന്തരാവിൽ നാണിച്ചുപോയോ നീയിന്ദുകന്യേ .

(M)മൌനങ്ങളിൽ വാചാലമാം നിന്നോർമ്മ ഗീതമായ്..
(F)യാമങ്ങളിൽ ഏകാകിയായ് ആ ഗാനം മൂളുന്നു..(M)ഇണയല്ലയോ പ്രിയയല്ലയോ
(F)നിനവല്ലയോ നിഴലല്ലയോ..(MF)സ്നേഹാർദ്രമെൻ സൗഭാഗ്യമേ

(MF)താരങ്ങൾ തൂവും ഹേമന്തരാവിൽ നാണിച്ചുപോയോ നീയിന്ദുകന്യേ .

(F)താളങ്ങളിൽ രാഗാഞ്ജനം മോഹാശ്രു ചോലയായ്..
(M)നാദങ്ങളിൽ തേനൂറുമീ രാപ്പാടി കേഴുന്നൂ..
(F)സ്വരമുല്ലയിൽ ലയവല്ലികൾ (M)ശ്രുതിമൊട്ടിടും ജതിഗന്ധമോ.
(MF)ഭാവാർദ്രമെൻ സംഗീതമേ..

(F)താരങ്ങൾ തൂവും ഹേമന്തരാവിൽ നാണിച്ചുപോയോ നീയിന്ദുകന്യേ .. (M)മോഹാങ്കണത്തിൽ പെയ്യുന്ന മഞ്ഞിൽ കോരിത്തരിച്ചോ നീയിന്നു ധന്യേ
(F)മന്ദാനിലൻ തഴുകുന്നുവോ..
(M)സ്നേഹാംബരം അഴിയുന്നുവോ..
നീലാംബരം പൂക്കുന്നുവോ..

(MF)താരങ്ങൾ തൂവും ഹേമന്തരാവിൽ നാണിച്ചുപോയോ നീയിന്ദുകന്യേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharangal Thoovum Hemantha Raavil

Additional Info

Year: 
2010

അനുബന്ധവർത്തമാനം