സ്നേഹവീഥിയിൽ മഞ്ഞുപെയ്യും
സ്നേഹവീഥിയിൽ മഞ്ഞുപെയ്യും
പ്രണയകാലമായി...
മോഹപാളിയിൽ വെള്ളി പൂശും ശിശിരകാലമായി
ഒരു മേഘമായി കുളിർതെന്നലായി
പനിനീർ പോലെ ഒഴുകു നീ..(സ്നേഹ)
ഹിമകണമേറ്റ ഹൃദയം
നിനവിൽ തണുവറിഞ്ഞു(ഹിമ)
അലിയാതെ ഉള്ളിനുള്ളിൽ
അനുരാഗ ചൂടിൽ ആഴ്ന്നു(അലി)
സ്നേഹവീഥിയിൽ മഞ്ഞുപെയ്യും
പ്രണയകാലമായി...
കനവുറയാത്ത വിരഹം
കദനപുതപ്പഞ്ഞിഞ്ഞു (കനവു)
ഉരുകാതെ നെഞ്ചിനുള്ളിൽ
ഒരുപാടു മോഹമുണ്ടോ (ഉരുകാതെ)
സ്നേഹവീഥിയിൽ മഞ്ഞുപെയ്യും
പ്രണയകാലമായി...
മോഹപാളിയിൽ വെള്ളി പൂശും ശിശിരകാലമായി
ഒരു മേഘമായി കുളിർതെന്നലായി
പനിനീർ പോലെ ഒഴുകു നീ...
സ്നേഹവീഥിയിൽ മഞ്ഞുപെയ്യും
പ്രണയകാലമായി...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehaveedhiyil Manjupeyyum