ഗംഗേ സ്നേഹ ഗംഗേ മൂക ഗംഗേ
ഗംഗേ സ്നേഹഗംഗേ..
മൂക ഗംഗേ....
നിൻ ചുഴിയിൽ പൂക്കും തിങ്കൾ
വീണുറങ്ങും..
മോഹമുള്ളിൽ നൊമ്പരമോടെ...
(ഗംഗേ സ്നേഹഗംഗേ...)
ആ... ആ... ആ.... ആ.....
എന്റെ ആർദ്ര ചിമിഴിനുള്ളിൽ നീറിയൂറും നീരുറവയിൽ..
എന്റെ ആർദ്ര ചിമിഴിനുള്ളിൽ നീറിയൂറും നീരുറവയിൽ..
മനമലിയും വേദനയായി
കരളുരുകും കവിതകളായി
കഥ പറയും മൌനമതായി
കടലിളകും കനവുകളായി
എന്നുള്ളം....നീയെന്തേ അറിയുന്നില്ലേ...
ഗംഗേ സ്നേഹഗംഗേ..
മൂക ഗംഗേ....
നിൻ ചുഴിയിൽ പൂക്കും തിങ്കൾ
വീണുറങ്ങും
മോഹമുള്ളിൽ നൊമ്പരമോടെ...
തേങ്ങി നിൻ മിഴി തൂകിയൊഴുകും
സാഗര സീമകൾ തേടിയലയും..
തേങ്ങി നിൻ മിഴി തൂകിയൊഴുകും
സാഗര സീമകൾ തേടിയലയും..
തരളിത തിരയൊഴുകുകയായി
കദന തീരമുരുകുകയായി
കുയിലിണ ഇന്നണയുകയായി
കളി ചിരിയങ്ങുയരുകയായി
ശ്രുതി മധുരം.... മൊഴിയലകൾ ലയഭരിതം
ഗംഗേ സ്നേഹഗംഗേ..
മൂക ഗംഗേ....
നിൻ ചുഴിയിൽ പൂക്കും തിങ്കൾ
വീണുറങ്ങും
മോഹമുള്ളിൽ നൊമ്പരമോടെ...