അതിഥീ അതിഥീ

അതിഥീ - അതിഥീ - അജ്ഞാത നവാതിഥീ
ആ..ആ....ലാ...ലലലാ......ആ..ആ..ആ...

അതിഥീ അതിഥീ അജ്ഞാത നവാതിഥീ 
ആരെ തേടിത്തേടി വരുന്നൂ
അല്ലിമലര്‍ താഴ്വരയില്‍
നീലമഹാമല മേലേ - നിത്യവസന്തം നീളേ
അതിഥീ അതിഥീ അജ്ഞാത നവാതിഥീ

മാസ്മര മന്ത്രങ്ങള്‍ ചൊല്ലാനെത്തിയ
മായാ താപസനാണോ നീ - ഉം
മന്മഥബാണങ്ങളെയ്യാനെത്തിയ 
മറ്റൊരു ദുഷ്യന്തനാണോ നീ
അതിഥീ അതിഥീ അജ്ഞാത നവാതിഥീ

ആരണ്യഗാനം പാടിനടക്കാന്‍ 
ആശ്രമവാസികളില്ലിവിടെ 
ആയിരം സങ്കല്പ വര്‍ണങ്ങള്‍ നെയ്യും 
ആലോല നര്‍ത്തകി ഞാന്‍ മാത്രം

അതിഥീ അതിഥീ അജ്ഞാത നവാതിഥീ 
ആരെ തേടിത്തേടി വരുന്നൂ
അല്ലിമലര്‍ താഴ്വരയില്‍ - ഉം..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
adhithi adhithi

Additional Info

അനുബന്ധവർത്തമാനം