കൈവല്യരൂപനാം

കൈവല്യരൂപനാം കാർമേഘവർണ്ണാ കണ്ണാ
ഞാനൊന്നു ചോദിച്ചോട്ടേ
കരുണ തൻ കടലായിരുന്നിട്ടും നീയെന്തേ
കാമിനി രാധയെ കൈവെടിഞ്ഞൂ (കൈവല്യ...)

ഓം ജയ ജയ ജയ കൃഷ്ണഹരേ
ഓം ജയ കൃഷ്ണ ഹരേ
ദ്വാരക തൻ വർണ്ണജാലങ്ങളിൽ മുങ്ങി
ആ ഗോപവാടിയെ നീ മറന്നോ
കനകവും രത്നവും കണ്ടപ്പോൾ നിൻ പ്രിയ
കാളിന്ദിയെപ്പോലും നീ മറന്നോ
ഓം ജയ...ജയകൃഷ്ണ ഹരേ
രുക്മിണിയിൽ സത്യഭാമയിൽ പ്രേമത്തിൻ
മുഗ്ദ്ധസ്വപ്നങ്ങൾ നീ തൂവിയപ്പോൾ
വൃന്ദാവനത്തിലെ നീലക്കടമ്പിന്റെ
നൊമ്പരം വനമാലി നീ മറന്നോ
ഓം ജയ ജയ ജയ കൃഷ്ണഹരേ
കൃഷ്ണ തൻ കണ്ണീരു കണ്ടാൽ സഹിക്കാത്ത
കൃഷ്ണാ നീ രാധികക്കെന്തു നൽകി
അനുരാഗകാവ്യ ചരിത്രത്തിൽ ആണിനെ
കരിതേച്ചു കാണിച്ചതെന്തിനായ് നീ (കൈവല്യ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaivalyaroopanaam