പൊൻവസന്തമാഗമം
പൊന്‍വസന്തമാഗമം
എന്‍ കിനാവിന്‍ വല്ലിയില്‍
പൊൻപരാഗസംഗമം
എന്‍ ഹൃദന്തവാടിയില്‍
നെഞ്ചിന്‍ തകധിമി താളം
കണ്ണിലായിരം വര്‍ണ്ണം
എന്റെയുള്ളിലെ രാഗം
കേട്ടുണര്‍ന്നവളാരോ
പെണ്‍മാനോ കനകമാനോ
ചൊല്ലു ചൊല്ലു എന്നും
പൊന്‍വസന്തമാഗമം
എന്‍ കിനാവിന്‍ വല്ലിയില്‍
പൊന്‍പരാഗസംഗമം
എന്‍ ഹൃദന്തവാടിയില്‍
ജീവനിലാദ്യമായ്
പൂവിട്ട മോഹമോ
എന്നനുരാഗമോ
കണ്മണി ചൊല്ലു നീ
ദേവകന്യ പോലെ
വന്നണഞ്ഞതാരോ
മഞ്ഞിന്നീറന്‍ മൂടി
നിന്ന പൂങ്കുരുന്നോ
സനിപ സനിപ രിനിപ രിനിപഗരി
നിഗരി നിരി നിപ നിപഗരി
സഗരി പാ-പ
സഗരി പഗ നീ-നി
സഗരി പഗ നിപസ
സഗ ഗരി പഗ നിപ സനി രി
പെണ്‍മാനോ കനകമാനോ
ചൊല്ലു ചൊല്ലൂ എന്നും
പൊന്‍വസന്തമാഗമം
എന്‍ കിനാവിന്‍ വല്ലിയില്‍
പൊനപരാഗസംഗമം
എന്‍ ഹൃദന്തവാടിയില്‍
എന്‍ മനതാരിലെ
ദേവമനോഹരി
മോഹനവേണുവായ്
പല്ലവി പാടു നീ
പ്രണയവര്‍ഷം പോലെ
മാരിവില്ലു പോലെ
സപ്തവര്‍ണ്ണമുള്ളില്‍
തന്ന ദേവി നീയോ
സനിപ സനിപ രിനിപ രിനിപഗരി
നിഗരി നിരി നിപ നിപഗരി
സഗരി പാ-പ
സഗരി പഗ നീ-നി
സഗരി പഗ നിപസ
സഗ ഗരി പഗ നിപ സനി രി
പെണ്‍മാനോ കനകമാനോ
ചൊല്ലു ചൊല്ലു എന്നും
പൊന്‍വസന്തമാഗമം
എന്‍ കിനാവിന്‍ വല്ലിയില്‍
പൊൻപരാഗസംഗമം
എന്‍ ഹൃദന്തവാടിയില്‍