ദിവാസ്വപ്നം പൊലിഞ്ഞു

ആ....
ദിവാസ്വപ്നം പൊലിഞ്ഞുപോയ്
ഋതുസന്ധ്യകളും കൊഴിഞ്ഞുപോയ്
ഇനിയും...ഞാൻ... പാ‍ഴ്മണിവീണയിൽ
ഈ *രാഗം പാടുവതെങ്ങനെയോ
ദിവാസ്വപ്നം പൊലിഞ്ഞുപോയ്
ഋതുസന്ധ്യകളും...

ഈറനണിഞ്ഞ നിലാവുകൾ തേങ്ങി
വാനിലെ വെണ്മതി മാഞ്ഞൂ 
മാറിലെ വീണയുമായ് 
ആ....
മാറിലെ വീണയുമായ് ഞാനെൻ
ജീവനൊമ്പരം തേടീ...
അനുരാഗശീലുകൾ പാടീ..
ദിവാസ്വപ്നം പൊലിഞ്ഞുപോയ്
ഋതുസന്ധ്യകളും...

വനവീഥി നീളെ ഞാനലഞ്ഞ കാലം
ദേവതേ നിനക്കു തന്ന ഗാനം
മമജീവനും മറന്നു പോയ ദാഹം 
ആ....
ഒരു മൂകനിദ്രയാണെനിക്കു മോഹം
ഒരു മൂകനിദ്രയാണെനിക്കു മോഹം...
ആ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Divaswapnam polinju

Additional Info

Year: 
1999

അനുബന്ധവർത്തമാനം