പാരാളും മാളോരേ
ഓ....
പാരാളും മാളോരേ...ഓ...
തേരേറിപ്പോണോരേ...
ഉടച്ചിട്ടതാരീ ശില്പങ്ങൾ
ഉദിക്കുന്നു വീണ്ടും ദുഃഖങ്ങൾ
പാരാളും മാളോരേ...ഓ...
കൂടാരമില്ലെങ്കിൽ ആകാശത്തിൻ മേലാപ്പ്
ആരാരുമില്ലെങ്കിൽ ദൈവം കൂട്ട് ഓ..
കൂടാരമില്ലെങ്കിൽ ആകാശം നിൻ മേലാപ്പ്
ആരാരുമില്ലെങ്കിൽ ദൈവത്തിന്റെ
കൈയ്യൊപ്പ്
കതിർകൊയ്യാൻ ഇല്ലാത്തോർക്കീ
കണ്ണീർപ്പാടം ഭൂസ്വത്ത് ഓ...
കതിർകൊയ്യാൻ ഇല്ലാത്തോർക്കീ
കണ്ണീർപ്പാടം സ്വത്തല്ലോ
ഇരുൾമൂടും നേരം വിണ്ണിൽ ദീപം കാട്ടും
താരങ്ങൾ
പിറക്കുന്നു വീണ്ടും ജന്മങ്ങൾ
വിശപ്പിന്റെ വീണാനാദങ്ങൾ
പാരാളും മാളോരേ...ഓ...
തോരാത്ത കണ്ണീരിൽ ഓരോ നാളും
നീരാട്ട്
തീരാത്ത ദാഹത്തിൽ കണ്ണീരുപ്പ് ഓ...
തീരാത്ത ദാഹത്തിൽ കണ്ണീരുപ്പിൻ തണ്ണീര്
കണിവെയ്ക്കാനെന്നും തങ്ക-
ക്കതിരോനെത്തും ചേലൊത്ത് ഓ...
കണിവെയ്ക്കാനെന്നും തങ്ക-
ക്കതിരോനെത്തും വെള്ളിത്തേരിൽ
തളരുമ്പോൾ പാടാനേതോ
നാടൻതുമ്പി പെണ്ണാള്
തുടിക്കുന്നു മണ്ണിൽ സത്യങ്ങൾ
തളിർക്കുന്നു വീണ്ടും വർഷങ്ങൾ
പാരാളും മാളോരേ...ഓ...
തേരേറിപ്പോണോരേ...
ഉടച്ചിട്ടതാരീ ശില്പങ്ങൾ
ഉദിക്കുന്നു വീണ്ടും ദുഃഖങ്ങൾ
പാരാളും മാളോരേ...ഓ...