യമുനാ നദിയൊഴുകും
ആ....
യമുനാ...നദിയൊഴുകും സുപ്രഭാതം
പ്രിയനേ...മധുവനികൾ വൃന്ദാവനമായ്
എൻ പ്രണയാഞ്ജലിപ്പൂക്കളായ് നൽകി ഞാൻ
നിൻ മൃദുവേണുവിൻ നാദമായ് ചേർന്നിടാം
കാത്തിരിപ്പൂ നിന്റെ രാധാ...
യമുനാ...നദിയൊഴുകും സുപ്രഭാതം
നിൻ പ്രേമസംഗീതം കേട്ടെന്റെ മൺവീണ
ആരോരുമറിയാതെ പാടിപ്പോയ്
പൊൻപീലിയിൽ സ്നേഹത്തിന്റെ വർണ്ണങ്ങൾ
കൺപീലിയിൽ മോഹത്തിന്റെ ദാഹങ്ങൾ
ഗോകുലംവാഴും കണ്ണാ
നിൻകുഴൽനാദം കേൾക്കാൻ
ഈരേഴുജന്മം നിന്നെ പൂജിക്കാം നിൻ രാധാ
യമുനാ...നദിയൊഴുകും സുപ്രഭാതം
മാനത്തു താരങ്ങൾ വിരിയുമ്പോൾ നീയെന്റെ
ചാരത്തു വന്നെന്നെ പുണർന്നില്ലേ
രാവിൻ വിരിമാറിൽ നാം അലിയുമ്പോൾ
നാണത്താൽ മിഴിപൂട്ടും താരങ്ങൾ
ഈ സ്വപ്നസല്ലാപത്തിൻ പൊൻതേരിലേറിപ്പോകാൻ
ഈരേഴുജന്മം നിന്നെ പൂജിക്കാം നിൻ രാധാ
യമുനാ...നദിയൊഴുകും സുപ്രഭാതം
പ്രിയനേ...മധുവനികൾ വൃന്ദാവനമായ്
എൻ പ്രണയാഞ്ജലിപ്പൂക്കളായ് നൽകി ഞാൻ
നിൻ മൃദുവേണുവിൻ നാദമായ് ചേർന്നിടാം
കാത്തിരിപ്പൂ നിന്റെ രാധാ...
യമുനാ...നദിയൊഴുകും സുപ്രഭാതം