നിൽജ

Nilja
Date of Birth: 
Saturday, 14 April, 1990
ആർ ജെ നിൽജ
നിൽജ കെ ബേബി

1990 ഏപ്രിൽ 14 ന് കണ്ണൂരിലെ പയ്യാവൂരിൽ ജനിച്ചു. പരേതനായ ബേബിയുടെയും ഓമന ബേബിയുടെയും മകളാണ് നിൽജ. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, പാല ഗവൺമെന്റ് ഹയർ സെക്കന്റരി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു നിൽജയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കെ എം സിടി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ബിടെക് ബിരുദം നേടുകയും അതിനുശേഷം തിരുവനന്തപുരം പ്രസ്ക്ലബിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ പൂർത്തിയാക്കി. 

 സ്കൂൾ കാലഘട്ടത്തിൽ കഥാപ്രസംഗം മോണോ ആക്ട് തുടങ്ങിയ കലാരംഗങ്ങളിൽ നിൽജ സജീവമായിരുന്നു. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. സുരേന്ദ്രൻ മാഷ്, തോമസ് മാഷ് എന്നിവരാണ് നിൽജയുടെ കലാരംഗത്തെ ഗുരുക്കന്മാർ. കൈരളി ടിവിയിലെ "കഥപറയുമ്പോൾ " എന്ന റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം ലഭിച്ച നിൽജ, മഴവിൽ മനോരയിലെ "മിടുക്കി" എന്ന റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുമായിട്ടുണ്ട്. ആറര വർഷത്തോളം റേഡിയോ മിർച്ചിയിൽ റേഡിയോ ജോക്കി ആയി തിരുവനന്തപുരത്തും കൊച്ചിയിലും ജോലി ചെയ്തു.

ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ഒരു ചെറു വേഷത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിൽജയുടെ സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ്. അതിനുശേഷം കപ്പേള എന്ന സിനിമയിൽ ഒരു മുഴുനീള വേഷം ചെയ്തുകൊണ്ട് നിൽജ സിനിമയിൽ സജീവമായി. തുടർന്ന് ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയുൾപ്പെടെ അഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. Rocketry എന്ന സിനിമയുടെ മലയാളം വേർഷനിൽ നടൻ മാധവന്റെ കഥാപാത്രത്തിന്റെ മകൾക്ക് ഡബ്ബ് ചെയ്തത് നിൽജയായിരുന്നു..

നിൽജ ഭർത്താവ് തരുൺ ജെയിംസിനോടൊപ്പം എറണാംകുളത്ത് താമസിക്കുന്നു.

വിലാസം - Nilja K Baby
 2D, Nucleus Breeze, Vennala 682028. 

Gmail, Facebook, Instagram