മേഘ മാത്യു
Megha Mathew
കെ ജെ മത്തായിയുടെയും ജാൻസി മത്തായിയുടെയും മകളായി കോട്ടയത്ത് ജനിച്ചു. കോട്ടയം സെന്റ് ആനിസ് ഗേൾസ് ഹൈസ്ക്കൂളിലായിരുന്നു മേഘയുടെ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബിഷപ്പ് സ്പീച്ചിലി കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ബിരുദം നേടിയതിനുശേഷമാണ് മേഘ അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.
മേഘ മാത്യുവിന്റെ ആദ്യ ചിത്രം 2016 -ൽ റിലീസ് ചെയ്ത ആനന്ദം ആയിരുന്നു. തുടർന്ന് ഒരു മെക്സിക്കൻ അപാരത, മാസ്റ്റർപീസ്, ടിയാൻ, നീരാളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ മേഘ മാത്യു അഭിനയിച്ചിട്ടുണ്ട്.