വെള്ളിലംകാട്ടില്‍
വെള്ളിലംകാട്ടില്‍ ചൂളമടിക്കും കുയിലേ പൂങ്കുയിലേ
വെള്ളാരംകല്ലില്‍ തുള്ളിക്കളിക്കും മാനേ പുള്ളിമാനേ
ഞങ്ങടെ ഗാനം കേള്ക്കാന്‍ ഞങ്ങടെ നൃത്തം കാണാന്‍
ഓമനത്തെന്നലിന്‍ തേരില്‍ കയറി നിങ്ങളും പോരാമോ

വെള്ളിലംകാട്ടില്‍ ചൂളമടിക്കും കുയിലേ
അത്തം പത്തു കഴിഞ്ഞാല്‍ ഞങ്ങള്ക്ക് പൊന്നോണം
മേലേ മേലേ മേലേ മേലേ പൂമാനം
താഴെ താഴെ താഴെ താഴെ തേന്‍ ഗാനം

ഓണപ്പുടവയും ഓണപ്പാട്ടും ഓണക്കളികളുമായ് പിന്നെ
ഓണക്കളികളുമായ്....ഓണക്കളികളുമായ്
വെള്ളിലംകാട്ടില്‍ ചൂളമടിക്കും കുയിലേ പൂങ്കുയിലേ
വെള്ളാരംകല്ലില്‍ തുള്ളിക്കളിക്കും മാനേ പുള്ളിമാനേ
ഞങ്ങടെ ഗാനം കേള്ക്കാന്‍ ഞങ്ങടെ നൃത്തം കാണാന്‍
ഓമനത്തെന്നലിന്‍ തേരില്‍ കയറി നിങ്ങളും പോരാമോ
വെള്ളിലംകാട്ടില്‍ ചൂളമടിക്കും കുയിലേ
ഞങ്ങടെ വീട്ടില്‍ വന്നാല്‍ നിങ്ങള്ക്കും പൊന്നോണം
പാലും തേനും പഴവും ചോറും തന്നീടാം
ഓണപ്പാട്ടിന്‍ കുളിരും തന്നീടാം

കുമ്മിയടിയും വഞ്ചിപ്പാട്ടും കണ്ടു മടങ്ങീടാം
കണ്ടു മടങ്ങീടാം.....കണ്ടു മടങ്ങീടാം