കരിവള കരിവള
കരിവള കരിവള കരിവള പോലെ കറുത്ത പെണ്ണെ
പുലരികള്‍ പുലരികള്‍ പുലരികള്‍ പോലെ ചിരിച്ച പെണ്ണെ
കുട്ടനാടന്‍ പാടം തലയാട്ടി വിളിക്കുന്നു നിന്നെ
കറ്റകള്‍ കൊയ്തു പാടമൊരുക്കാന്‍ മാടിവിളിക്കുന്നു

ഹൊയ് മാടിവിളിക്കുന്നു ഹൊയ് ഹൊയ് മാടിവിളിക്കുന്നു
പുന്നെല്ലിന്‍ മുത്തുകള്‍ കതിരുകള്‍ കൊയ്ത്തു കൂട്ടുമ്പോള്‍
പുന്നാര മാരന്റെ കുളിർ മൊഴി കേള്ക്കു മ്പോള്‍

ചേറില്‍ നിന്നൊരു കുളിര് ഹാ മാറില്‍ നിറയെ കുളിര്
വീരന്‍ തന്നുടെ കരള് നിന്‍ വിരിയും മോഹപ്പൊരുള്
കരിവള കരിവള കരിവള പോലെ കറുത്ത പെണ്ണെ
പുലരികള്‍ പുലരികള്‍ പുലരികള്‍ പോലെ ചിരിച്ച പെണ്ണെ
കുട്ടനാടന്‍ പാടം തലയാട്ടി വിളിക്കുന്നു നിന്നെ
കറ്റകള്‍ കൊയ്തു പാടമൊരുക്കാന്‍ മാടിവിളിക്കുന്നു
നിന്നെ മാടിവിളിക്കുന്നു ഹൊയ് മാടിവിളിക്കുന്നു
ഹൊയ് ഹൊയ് മാടിവിളിക്കുന്നു
മിന്നും കിനാവുകള്‍ ചിരികള് നെയ്തു കൂട്ടുമ്പോള്‍
ഒന്നാനാം കുന്നിന്മേല്‍ കിളികള് പാടുമ്പോള്‍

ചക്കരമാവിന്‍ കൊമ്പില്‍ ആ ഇക്കിളി കൂട്ടും നെഞ്ചില്‍
പുത്തനൊരോമല്‍ പാട്ടിന്‍ തിര ചുറ്റിയടിച്ചു ചോട്ടില്‍