ഇക്കാറ്റിലൊരമ്പുണ്ടോ
ഇക്കാറ്റിലൊരമ്പുണ്ടോ അക്കാറ്റിനു വില്ലുണ്ടോ പള്ളിവില്ലുണ്ടോ

ഓണപ്പൂവമ്പിന്റെ അങ്ങേത്തറ്റത്തൊരോണവില്ലുണ്ടോ
ഓണവില്ല് കുലച്ചു തൊടുത്തും കൊണ്ടോണത്തപ്പനുണ്ടോ

ഒന്നാം കണ്ടത്തിക്കൈമ വെതച്ചത് തകതെയ് തോം തെയ്താരോ
കതിര് കുലച്ചത് കൊയ്തെടുത്തോ കിളി തകതെയ് തോം തെയ്താരോ

ആയിരം തോഴിമാരെ കൂടെ കൂട്ടിന്‍ ആൺകിളി മുക്കിളിയെ
പട്ടോല തറ്റുടുത്ത് തേടിത്തേടി പച്ചോലത്തുമ്പ് കണ്ടോ
ഒന്നാം മലയേറി മുകിലമ്മേ നീരാളിപ്പട്ടു കണ്ടോ
കാക്കരക്കാവേറി തിമിലക്കൈ കാറ്റാടിത്താളം കണ്ടോ
കാറ്റാടിത്താളം കണ്ടോ
ഇക്കാറ്റിലൊരമ്പുണ്ടോ അക്കാറ്റിനു വില്ലുണ്ടോ പള്ളിവില്ലുണ്ടോ
ഇക്കാറ്റിലൊരമ്പുണ്ടോ അക്കാറ്റിനു വില്ലുണ്ടോ പള്ളിവില്ലുണ്ടോ
ഓണപ്പൂവമ്പിന്റെ അങ്ങേത്തറ്റത്തൊരോണവില്ലുണ്ടോ
ഓണവില്ല് കുലച്ചു തൊടുത്തും കൊണ്ടോണത്തപ്പനുണ്ടോ
ഓണപ്പൂവമ്പിന്റെ അങ്ങേത്തറ്റത്തൊരോണവില്ലുണ്ടോ
ഓണവില്ല് കുലച്ചു തൊടുത്തും കൊണ്ടോണത്തപ്പനുണ്ടോ
ഇക്കാറ്റിലൊരമ്പുണ്ടോ അക്കാറ്റിനു വില്ലുണ്ടോ പള്ളിവില്ലുണ്ടോ
ഇക്കാറ്റിലൊരമ്പുണ്ടോ അക്കാറ്റിനു വില്ലുണ്ടോ പള്ളിവില്ലുണ്ടോ
ഒന്നാം മാനത്തെ നാല്പ്പാമരക്കിളി തകതെയ് തോം തെയ്താരോ
വില്ലെടുത്തോംകിളി അമ്പെടുത്തോംകിളി തകതെയ് തോം തെയ്താരോ

അതിരുംതലയ്ക്കേന്നു കാണെക്കാണെ പുലരിത്തുടിപ്പുറഞ്ഞോ
ചിങ്ങപ്പടിഞ്ഞാറ്റെ വേലിത്തട്ടില്‍ നേർമണി പാല്‍ ചുരന്നോ
ഓണത്താര്‍ ആടിപ്പാടി സംഭ്രാന്തിയില്‍
അമ്പാടി മുത്തെറിഞ്ഞോ ആരംഭക്കാവിറങ്ങി ചേക്കേറി
കാറ്റാടിക്കോലം കണ്ടോ കാറ്റാടിക്കോലം കണ്ടോ