അപ്പപ്പുറപ്പെട്ടാല്‍ (നാങ്കളെ)

അപ്പപ്പുറപ്പെട്ടാല്‍  ഈട്ടിത്തൂപ്പന്‍
അപ്പപ്പുറപ്പെട്ടാല്‍  ഈട്ടിത്തൂപ്പന്‍
ഇങ്ങോട്ടല്ലോ നടപ്പോന്‍ ഈട്ടിത്തൂപ്പന്‍  
ഇങ്ങോട്ടല്ലോ നടപ്പോന്‍ ഈട്ടിത്തൂപ്പന്‍

ചമതക്കൊള്ളി തീണ്ടലുകെട്ടി തൂക്കിത്തൂങ്കി
ചമതക്കൊള്ളി തീണ്ടലുകെട്ടി തൂക്കിത്തൂങ്കി
കുടുമത്തുമ്പില്‍ പുണ്യാഹം കെട്ടിത്തൂങ്കി
കോലോത്തെ കേളാത്ത  ഈട്ടിത്തൂപ്പന്‍
കാലത്തെ ഏലെക്കാ ഈട്ടിത്തൂപ്പന്‍

അപ്പപ്പുറപ്പെട്ടാല്‍    ഈട്ടിത്തൂപ്പന്‍
അപ്പപ്പുറപ്പെട്ടാല്‍  ഈട്ടിത്തൂപ്പന്‍

ചെമ്മനോ വേലനോ പുലയനോ പറയനോ
തീണ്ടാത്ത  ദൂരത്തൂന്നൊറ്റയ്ക്കും  തറ്റയ്ക്കും
പൈറ്റടിപ്പാടത്ത്  മാറിക്കോളിന്‍  മാറിക്കോളിന്‍

നാങ്കളെ  കുപ്പേലെ  മുളച്ചോരീ  തൃത്താ
നീങ്കള്  തേവര്ക്കു പൂശ ചെയ്യുന്ന്
അവിടേക്ക്  നീങ്കളും  നാങ്കളും ഒക്കും
പിന്നെന്തിനീ തേവര് കൊലം വെശകുന്നു
നീങ്കളെ മോലോത്ത് ഉരുളി കമത്തുന്നു
നാങ്കളെ മന്തത്തു  പാള കമത്തുന്നു
അവിടേക്ക് നീങ്കളും നാങ്കളും  ഒക്കും
പിന്നെന്തിനീ തേവര്  കൊലം  വെശകുന്നു
നീങ്കളെ  മെയ്യില്  ചന്ദനമണിയണ്
നാങ്കളെ  മെയ്യില്   ചേറണിയുന്നു
അവിടേക്ക്  നീങ്കളും  നാങ്കളും  ഒക്കും
പിന്നെന്തിനീ  തേവര്  കൊലം  വെശകുന്നു
നീങ്കളെ  കൊത്ത്യാലും  ചെഞ്ചോര  തന്നെ
നാങ്കളെ  കൊത്ത്യാലും  ചെഞ്ചോര  തന്നെ
അവിടേക്ക്  നീങ്കളും  നാങ്കളും  ഒക്കും
പിന്നെന്തിനീ തേവര് കൊലം വെശകുന്നു
പിന്നെന്തിനീ  തേവര് കൊലം വെശകുന്നു
പിന്നെന്തിനീ  തേവര് കൊലം വെശകുന്നു…

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Appappurappettaal (Naankale)

Additional Info

Year: 
1985

അനുബന്ധവർത്തമാനം