നിലാവ് നിളയില്‍

നിലാവ്  നിളയില്‍  നീരാടി അനുപദം  ഓളങ്ങള്‍  ഉലഞ്ഞു  
നിലാവ്  നിളയില്‍  നീരാടി അനുപദം  ഓളങ്ങള്‍  ഉലഞ്ഞു
അഴകളകം മാടിയൊതുക്കി വില്വാമലയിലെ പൂങ്കാറ്റ്   
അഴകളകം മാടിയൊതുക്കി വില്വാമലയിലെ പൂങ്കാറ്റ്  
നിലാവ്  നിളയില്‍  നീരാടി ആ.......ആ........ആ........ആ.........

ശിലകളില്‍ ഗന്ധർവ്വൻ  ഉണര്ന്നു സോപാന സിന്ദൂരമണിഞ്ഞു
ശിലകളില്‍ ഗന്ധർവ്വൻ  ഉണര്ന്നു സോപാന സിന്ദൂരമണിഞ്ഞു
ഹരിരസലഹരി രതിലയ വാനം സാമന്ത മലഹരിയായി  
ഹരിരസലഹരി രതിലയ വാനം സാമന്ത മലഹരിയായി
ആ.......ആ........ആ........ആ.........

ഇരുളലമാലയൊതുങ്ങി ബലി ബിംബം ആറാടിയുറങ്ങി
ഇരുളലമാലയൊതുങ്ങി ബലി ബിംബം ആറാടിയുറങ്ങി
നവരസപദം ചൂടും സോപാനം ബീജ മന്ത്രാക്ഷരമായീ  
നവരസപദം ചൂടും സോപാനം ബീജ മന്ത്രാക്ഷരമായീ  
ആ.......ആ........ആ........ആ.........

നിലാവ്  നിളയില്‍  നീരാടി അനുപദം  ഓളങ്ങള്‍  ഉലഞ്ഞു
അഴകളകം മാടിയൊതുക്കി വില്വാമലയിലെ പൂങ്കാറ്റ്   
നിലാവ്  നിളയില്‍  നീരാടി
ആ.......ആ........ആ........ആ.........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilavu Nilayil

Additional Info

Year: 
1985

അനുബന്ധവർത്തമാനം