വർണ്ണങ്ങളിൽ വസന്തം നീരാടുന്നു

വർണ്ണങ്ങളിൽ വസന്തം നീരാടുന്നു
പുഷ്‌പങ്ങളിൽ സുഗന്ധം ചേക്കേറുന്നു
കാറ്റായ്‌വരും നുറുങ്ങു ഗാനങ്ങളും
കേൾക്കാൻ വരും വിടർന്നൊരുന്മാദവും
വർണ്ണങ്ങളിൽ വസന്തം നീരാടുന്നു
പുഷ്‌പങ്ങളിൽ സുഗന്ധം ചേക്കേറുന്നു

മാധവം സുരഭില മാധവം
മാധവം നറു മാധവം
ഇതു മദനോത്സവകാലം
ഭൂമി നൃത്തലോലയാകുന്നിതാ
മർമ്മരം സുമദല മർമ്മരം
മർമ്മരം ദല മർമ്മരം
ഇതു കളകൂജനകാലം
വിണ്ണിൽ മേഘരാഗ സങ്കീർത്തനം
ശ്രീയാകെ ചിറകുവിടർത്തീ പൂക്കാലം
വാസന്ത സൗവ്വർണ്ണവീണമീട്ടിയൊരു പ്രിയകരദിനവധു
വർണ്ണങ്ങളിൽ വസന്തം നീരാടുന്നു
പുഷ്‌പങ്ങളിൽ സുഗന്ധം ചേക്കേറുന്നു

കാടുകൾ മലരണിമേടുകൾ
കാടുകൾ മണി മേടുകൾ
കാമുകഭാവവുമായീ
പൊന്നും പൂവും‌കൊണ്ടു കാണാൻ വന്നൂ
ഭൂമിയും പലനിറമേഘവും
ഭൂമിയും നിറമേഘവും
നിറയെ കുങ്കുമമായീ
ഛൈത്രമോഹങ്ങൾ തൻ പൂവാകകൾ
നുകരാത്ത പൂവിൽ നിറഞ്ഞൂ ശലഭങ്ങൾ
കാറ്റോടു കിളിപാടും സ്വാഗതങ്ങളിൽ തൂവലേറിവരൂ
വർണ്ണങ്ങളിൽ വസന്തം നീരാടുന്നു
പുഷ്‌പങ്ങളിൽ സുഗന്ധം ചേക്കേറുന്നു
കാറ്റായ്‌വരും നുറുങ്ങു ഗാനങ്ങളും
കേൾക്കാൻ വരും വിടർന്നൊരുന്മാദവും
വർണ്ണങ്ങളിൽ വസന്തം നീരാടുന്നു
പുഷ്‌പങ്ങളിൽ സുഗന്ധം ചേക്കേറുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varnangalil Vasantham Neeraadunnu

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം