സമ്മതം മൂളാൻ എന്തേനാണം

സമ്മതം മൂളാൻ എന്തേനാണം എന്റെ പെണ്ണാളായ്‌മാറാൻ
വേനൽ‌പ്പിറാവുകൾ തത്തിനടക്കുന്ന മുറ്റത്തിരുന്നൊന്നു പാടാൻ
ഒന്നിച്ചിരുന്നൊന്നു പാടാൻ
കാവിലെപൂരം കാണാൻ‌നേരം പോറാമെന്നോതിയോനല്ലേ
കാണാമറയത്ത് നീപോയനേരത്ത് കണ്ണിമവെട്ടാതെ നിന്നൂ
ഞാൻ വഴിക്കണ്ണുമായ് നിന്നൂ
തിനവിളയും വയലലകൾ തോറും തങ്കക്കസവണിയും മിഴിയിണകൾ തോറും
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ കിളിമകളൊ കവിതകളും പാടീ

മകരം വന്നാൽ നിറയെ മധുരം തന്നാൽ മെയ്യാതെ പൂ ചൂടി വരുമോ
കാവിൽ‌പോകാൻ നിന്നെ കാണാൻ പോരാൻ കനകാംബരമാല്യം നീ തരുമോ
നാളായനാളൊക്കെ താമരകൂട്ടിൽ തൂവലുരുമ്മിയിരിക്കാം
താലിയും മാലയും ചാന്തുമായ് വന്നാൽ കൂട്ടിന്നു കൂടെ ഞാൻ പോരാം
തിനവിളയും വയലലകൾ തോറും തങ്കക്കസവണിയും മിഴിയിണകൾ തോറും
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ കിളിമകളൊ കവിതകളും പാടീ

കാവിലെ പൂരം
കൊടിയേറും നേരം
കരളിൽ പൂത്താലം
തായമ്പക മേളം

കാവിലെ പൂരം കൊടിയേറും നേരം
കരളിൽ പൂത്താലം തായമ്പക മേളം
കൈയ്യെത്താദൂരെ പോയ്‌നിന്നതുമാരെ
കാണാത്തതു പോലെ ഭാവിച്ചതുമാരെ
തിനവിളയും വയലലകൾ തോറും തങ്കക്കസവണിയും മിഴിയിണകൾ തോറും
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ കിളിമകളൊ കവിതകളും പാടീ

നേരം‌പോയ് നേരം‌പോയ് പെണ്‌ണേ അന്തിക്കതിരലയും പുഴയരികിൽ‌വായോ
അരയോളം വെള്ളത്തിൽ നീന്തും നേരം അരികത്തെങ്ങാനും നീ വന്നാൽ
ഉടലിൻ വടിവിൽ എൻ മിഴിയലകൾ ഞൊറിയും പിന്നെ ഇടനെഞ്ചിൽ പുതുനാണം വിരിയും
ഉടലിൻ വടിവിൽ എൻ മിഴിയലകൾ ഞൊറിയും പിന്നെ ഇടനെഞ്ചിൽ പുതുനാണം വിരിയും
തിനവിളയും വയലലകൾ തോറും തങ്കക്കസവണിയും മിഴിയിണകൾ തോറും
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ കിളിമകളൊ കവിതകളും പാടീ

ഈ മാനം ഇപ്പൊന്മാനം ഇവിടൊരു പൂമലർത്തളികയുമായ് വന്നൂ
നിന്നെക്കാണാതെ എൻ കരളും നോന്തൂ
മൂവന്തി ഈ മൂവന്തി മുകളിൽ മണിവർണ്ണ തൊങ്ങലുകൾ തീർത്തൂ
എന്നെ തേടാതെ നീയെന്തിനു നിന്നൂ
വിരിയൂ മധുവിധു മലരേ
കരളിൽ കനവിൽ  ഒരു തേൻ‌മഴ ചൊരിയൂ
വിരിയൂ മധുവിധു മലരേ
കരളിൽ കനവിൽ  ഒരു തേൻ‌മഴ ചൊരിയൂ
ആ...... ആ....... ആ‍....
തിനവിളയും വയലലകൾ തോറും തങ്കക്കസവണിയും മിഴിയിണകൾ തോറും
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ കിളിമകളൊ കവിതകളും പാടീ
തിനവിളയും വയലലകൾ തോറും തങ്കക്കസവണിയും മിഴിയിണകൾ തോറും
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ കിളിമകളൊ കവിതകളും പാടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sammatham moolan enthe naanam

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം