ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
നിൻകരലാളന സുഖമറിയാൻ കാത്തിരിപ്പൂ മീരാ
നിൻകരലാളന സുഖമറിയാൻ കാത്തിരിപ്പൂ മീരാ
നിന്നെ ഓർത്തിരിപ്പൂ മീരാ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
ജീവിതന്ത്രി മുറുക്കീ ഞാൻ നിനക്കു മീട്ടാൻ തന്നൂ
ജീവിതന്ത്രി മുറുക്കീ ഞാൻ നിനക്കു മീട്ടാൻ തന്നൂ
വൃന്ദാവനസുമമാല്യം കോർത്തു നിനക്കു ചാർത്താൻ വന്നൂ
ഓ........ ശ്യാമമനോഹരാ... ശ്യാമമനോഹരരമണാ....
ഈ പൂവിനെ നുള്ളിയെടുക്കൂ എൻ വിരഹ വിഷാദമൊടുക്കൂ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
രാത്രിപുലരും മുൻപേ നിൻ വേണുനാദം കേൾക്കും
രാത്രിപുലരും മുൻപേ നിൻ വേണുനാദം കേൾക്കും
ലളിതലവംഗകുടീരേ പ്രിയ ഗോപികയായ് ഞാൻ മാറും
ഓ............ ശ്യാമകളേബരാ..... ശ്യാമകളേബരരമണാ......
ഈ അഭയാർത്ഥിനിയെ വിളിക്കൂ ഇനി നിത്യ നിർവൃതി പകരൂ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
നിൻകരലാളന സുഖമറിയാൻ കാത്തിരിപ്പൂ മീരാ
നിൻകരലാളന സുഖമറിയാൻ കാത്തിരിപ്പൂ മീരാ
നിന്നെ ഓർത്തിരിപ്പൂ മീരാ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ
ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ