പ്രിയമില്ലെങ്കിൽ നീയിതുവഴിയേ
പ്രിയമില്ലെങ്കിൽ നീയിതുവഴിയേ പിന്നെയുമെന്തേവന്നൂ

ഒരു ഞൊടിയെന്തോ ചൊല്ലാനല്ലെങ്കിൽ എന്തിനു വെറുതേ നിന്നൂ

മൗനം തുന്നിയ മൂടുപടത്തിൽ നീരസഭാവമൊതുക്കീ

പരിഭവമൊന്നും ചൊല്ലാതേ പരിചയമൊന്നും കാട്ടാതേ
നീ വരുംനേരം നിൻമിഴിക്കോണിൽ ഒളിയുന്ന ചിരിതേടി നിന്നൂ, നിൻ
ചിരിയുടെ ഒളിതേടി നിന്നൂ...... ചിരിയുടെ ഒളിതേടി നിന്നൂ
പ്രിയമില്ലെങ്കിൽ നീയിതുവഴിയേ പിന്നെയുമെന്തേവന്നൂ
ഹൃദയം നിറയെ കവിതകളോടെ നിന്നെവിളിക്കാൻ വന്നൂ

കളിവാക്കൊന്നും പറയാതേ കാരണമൊന്നും തേടാതേ
ഒരുമൊഴിചൊല്ലാൻ കളമൊഴിനിന്നെ കാണുവാൻ ഞാൻ കാത്തുനിന്നൂ
എൻ മോഹങ്ങളും കൂട്ടുനിന്നൂ.. മോഹങ്ങളും കൂട്ടുനിന്നൂ..