ജന്മസാഗര സീമയിൽ നിന്നെയും
(ആലാപ്)
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സംക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
(ആലാപ്)
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സംക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
(ആലാപ്)
ഇന്ദുകാന്തമലിഞ്ഞിടും നിന്റെ മന്ദഹാസ നിലാവിലും
താഴംപൂവുപോൽ എൻ മനം താഴെ നിന്നു വിമൂകമായ്
താഴെ നിന്നു വിമൂകമായ്
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സംക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
പണ്ടൊരാതിരരാത്രിയിൽ പൂത്ത പാരിജാതവും കൊണ്ടു ഞാൻ
വന്നു നിൻ മോഹ ജാലകങ്ങളിൽ സോമലേഖയുമൊത്തു ഞാൻ
സോമലേഖയുമൊത്തു ഞാൻ
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സംക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
(ആലാപ്)
പ്രേമസാരംഗിമീട്ടി നീ എന്റെ പ്രാണനിൽ ശ്രുതി ചേർക്കുമോ
എന്റെ വാനിലും നിന്റെ സംഗീത രാജഹംസങ്ങൾ പോരുമോ
രാജഹംസങ്ങൾ പോരുമോ
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത സംക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
(ആലാപ്)