ഇനി നീലവിശാലതയിൽ

ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ
ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ
ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ
ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം
ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം
ഋതുശാരിക പ്രിയഗായിക
ഋതുശാരിക ഗായിക കൂട്ടിനുവരുമിനി
ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം
ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം

ഭാവനയിൽ ശുഭകാമനയിൽ
ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം

ഭാവനയിൽ ശുഭകാമനയിൽ
ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം
എന്നരികിൽ നീ വന്നിടുകിൽ
എന്നരികിൽ നീ വന്നിടുകിൽ
ചില്ലകളിൽ മഴവില്ലുകളിൽ
ചില്ലകളിൽ മഴവില്ലുകളിൽ
കുനുചില്ലികളാലൊരുകഥയെഴുതാം
കുനുചില്ലികളാലൊരുകഥയെഴുതാം
ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം
ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം

കാമിനിയോ ഹിമവാഹിനിയോ
കാമിനിയോ ഹിമവാഹിനിയോ ആരോ സ്‌നേഹാർദ്രഗീതം മൂളിയോ

കാമിനിയോ ഹിമവാഹിനിയോ
കാമിനിയോ ഹിമവാഹിനിയോ ആരോ സ്‌നേഹാർദ്രഗീതം മൂളിയോ
നിൻ‌ചിരിയോ മധുമഞ്ചരിയോ
നിൻ‌ചിരിയോ മധുമഞ്ചരിയോ
ഒഴുകിവരും തനു തഴുകിവരും
ഒഴുകിവരും തനു തഴുകിവരും
ചിരസുരഭികളോ നിൻ മൃദുമൊഴിയോ
ചിരസുരഭികളോ നിൻ മൃദുമൊഴിയോ
ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം
ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം
ഋതുശാരിക പ്രിയഗായിക
ഋതുശാരിക ഗായിക കൂട്ടിനുവരുമിനി
ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം
ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം
ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ
ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ
ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ini neela vishalathayil

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം