പൂക്കളെ സ്‌നേഹിച്ച പെൺകിടാവേ
പൂക്കളെ സ്‌നേഹിച്ച പെൺകിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
പൂവാങ്കുരുന്നില പോലെ നിന്നേ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ
പൂക്കളെ സ്‌നേഹിച്ച പെൺകിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
പൂവാങ്കുരുന്നില പോലെ നിന്നേ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ
കുഞ്ഞിളം സൂര്യനുദിക്കും
മഞ്ഞുനീർ തുള്ളികളോടും
മഞ്ചാടിമുത്തുപെറുക്കും
മഞ്ഞണി തെന്നലിനോടും
കിന്നാരമോതി നടന്നൂ
നീ പുലരിതൻ തോഴിയായ് തീർന്നൂ
പുലരിതൻ തോഴിയായ് തീർന്നൂ.
പൂക്കളെ സ്‌നേഹിച്ച പെൺകിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
പൂവാങ്കുരുന്നില പോലെ നിന്നേ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ
ശ്യാമാംബരം നീന്തിനീന്തി
കൂടുതേടും പറവയെപ്പോലേ
ആഴിതൻ നീൾമിഴിക്കുള്ളിൽ
അലിയും സന്ധ്യയെപ്പോലേ
യാത്രചൊല്ലാതെ നീ പോയീ
എന്നാകാശമോ ശൂന്യമായീ
ആകാശമോ ശൂന്യമായീ
പൂക്കളെ സ്‌നേഹിച്ച പെൺകിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
പൂവാങ്കുരുന്നില പോലെ നിന്നേ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ