ഈ പ്രേമഗീതകം പാടാൻ നീ മറന്നോ
ഈ പ്രേമഗീതകം പാടാൻ നീ മറന്നോ
ഈ പ്രേമഗീതകം പാടാൻ നീ മറന്നോ
രാത്രിലില്ലികൾ ചൂടാൻ നീ മറന്നോ, ഈ
പ്രേമഗീതകം പാടാൻ നീ മറന്നോ
ഓമൽക്കിനാവിൻ ചന്ദനത്തൂവൽ
മെല്ലെത്തലോടാൻ നീ മറന്നോ, ഈ
പ്രേമഗീതകം പാടാൻ നീ മറന്നോ
ഓർമ്മതൻ വാടാമലരുകൾ തോറും
ഹേമന്ദസന്ധ്യകൾ തേൻകുടഞ്ഞൂ
(ആലാപ്)
ഓർമ്മതൻ വാടാമലരുകൾ തോറും
ഹേമന്ദസന്ധ്യകൾ തേൻകുടഞ്ഞൂ
അന്തിനിലാവിൻ അലകളിലൂടെ
നിൻ മൃദുസ്‌മേരം നീന്തിവന്നൂ
നീന്തിവന്നൂ,
ഈ പ്രേമഗീതകം പാടാൻ നീ മറന്നോ
രാത്രിലില്ലികൾ ചൂടാൻ നീ മറന്നോ, ഈ
പ്രേമഗീതകം പാടാൻ നീ മറന്നോ
ഓമൽക്കിനാവിൻ ചന്ദനത്തൂവൽ
മെല്ലെത്തലോടാൻ നീ മറന്നോ, ഈ
പ്രേമഗീതകം പാടാൻ നീ മറന്നോ
കാണാക്കിളിയുടെ ഗാനമൃണാളം
പ്രാണനിലെങ്ങും ഇഴപാകീ
(ആലാപ്)
കാണാക്കിളിയുടെ ഗാനമൃണാളം
പ്രാണനിലെങ്ങും ഇഴപാകീ
ആ മുളംകാടിൻ നെടുവീർപ്പുകളിൽ
അഭിലാഷങ്ങൾ ശ്രുതിമൂളീ...
ശ്രുതിമൂളീ..
പ്രേമഗീതകം പാടാൻ നീ മറന്നോ
രാത്രിലില്ലികൾ ചൂടാൻ നീ മറന്നോ, ഈ
പ്രേമഗീതകം പാടാൻ നീ മറന്നോ