തകരുകയോ

തകരുകയോ സകല‍മെന്റെ ജീവിതാശകൾ
മാറി മാറി വിധിയുമെൻ വിരോധിയാകയോ

അറിവതാരെൻ ഹൃദയവ്യഥകൾ കേൾ‍പ്പതാരുവാൻ ആകെ...തകരുകയോ..

വിണ്ണിൽ വാണു ഞാൻ സ്വപ്നമധുരമനസ്സിനാൽ
കണ്ണും കരളും കുളിരെ സുഖമായ് കണ്ടതെല്ലാം മായമെന്നായ്

കണ്ണുനീരിൽ കനത്ത മാല കരുണയോടെ വാങ്ങി
ഏഴയെന്റെ ഏകദേവനഭയമരുളുമോ ദേവാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thakarukayo