ആഗതമായ് മധുകാലം

 

ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍
ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍

ആശയാകും ഓമല്‍പ്പറവ പാട്ടു പാടുന്നു
ലല്ലലലല്ലാല....
സുമനോഹരലയരാഗസൌരഭ്യം 
നിറയുന്നിതെങ്ങുമെങ്ങും.. ഹഹഹാ
പ്രണയാമല൪ഗാനലോലനായ് നാഥാ 
നീ താന്‍. . 
പ്രണയാമല൪ഗാനലോലനായ് നാഥാ 
നീ താന്‍. . വരാനെന്തേ വൈകീടുന്നു
ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍

ജീവശാഖിയാകെ പുളകപാളി ചൂടുന്നു
ജീവശാഖിയാകെ പുളകപാളി ചൂടുന്നു
മദിരോത്സവ ലീലയാടുന്നു
ലല്ലലലാലല്ലലാലാ....
മദിരോത്സവ ലീലയാടുന്നു
മഹിതന്നെയെങ്ങുമെങ്ങും 
പ്രണയാമല൪ഗാനലോലനായ്
നാഥാ നീ താന്‍ 
പ്രണയാമല൪ഗാനലോലനായ്
നാഥാ നീ താന്‍ വരാനെന്തേ വൈകിടുന്നു
ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍
ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aagathamaai madhukaalam

Additional Info

അനുബന്ധവർത്തമാനം