കലാനികേതേ
കലാനികേതേ കേരളമാതേ നമസ്തേ നമസ്തേ
അലോകരമ്യം സസ്യശ്യാമളവിലൊലരൂപം തേ
അമൂല്യസുന്ദരവിഭവസമസ്തേ നമസ്തേ നമസ്തേ
പുല്ലിന്മേടുകൾ കാടുകൾ തോടുകൾ നെല്ലിൻപാടങ്ങൾ
അല്ലും പകലും പണിയും കർഷകർ വാഴും മാടങ്ങൾ
എല്ലാം സുന്ദരമയം പ്രശസ്തേ നമസ്തേ നമസ്തേ
കേരളമാതേ കോമളജാതേ നമസ്തേ നമസ്തേ
കൊഞ്ചിക്കൊഞ്ചി തുഞ്ചൻ തൂകിയ പൈങ്കിളി നാദത്തിൽ
കുഞ്ചൻ തുള്ളിത്തുള്ളി ചൊല്ലിയ ഹാസ്യവിനോദത്തിൽ
ചങ്ങമ്പുഴ തൻ ചാരുത ചേർന്നൊരു തനിമലയാളത്തിൽ
പുഞ്ചിരി തൂകിയ കേരളകവിതേ നമസ്തേ നമസ്തേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalanikathe
Additional Info
ഗാനശാഖ: