ജാതിവൈരം

ജാതിവൈരം നീതിരഹിതമി-
തരുതേ നാട്ടാരേ കരുതുക
ഒന്നായൊരു ജാതിയായ് കഴിയണം ചിരം നാം

ആരാണവശരോടുവാൻ നാം
ഒരുപോലിവിടെ വളർന്നോര്
മാതാസർവ്വജനനിയീ പ്രിയധരണി
ആരാണിവിടന്യരായ്

പ്രിയം പെടും വീട്ടിൽ
ഒരു മാനസരായി നാം മാനവരാ‍കവേ
മാറും ദിനം കാണുവതെന്നു നാടേ-
സഹജനനിണമണിയാൻ
കൊതിയിനി വെടിയൂ നീ വർഗ്ഗീയതേ വർഗ്ഗീയതേ

നേതാ മതവിരോധ ദാതാ
ഇനിമേൽ ജനഹിതൈക ഹോതാ
ആ മോഹവലയിൽ വീഴാതെ നാം താഴാതെ നാം
തൻ പാവനനാട്ടിനെ തകർക്കാൻ
വാശിയിലോടുമീ ജാതീയതാ-
മൃഗത്തോടെതിരിടാൻ
കൂടുക തോഴരേ വർഗ്ഗീയതാ മദത്തോടെതിരിടാൻ
ഓതുവിനോതുവിൻ ഒരു ജാതിയിഹ മനുജർ നാം‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jaathivairam

Additional Info

അനുബന്ധവർത്തമാനം