ഭാരതമെന്റെ ജീവസ്പന്ദമേ
ഭാരതമെന്റെ ജീവസ്പന്ദമേ
ഭാരതമെന്റെ പ്രാണമന്ത്രമേ
ഭാരതമെന്റെ ജീവസ്പന്ദമേ
ഭാരതമെന്റെ പ്രാണമന്ത്രമേ
എൻ സിരകൾ പാടുകയല്ലോ
വന്ദേ മാതരം
എൻ മൗനം നേരുകയല്ലോ അമ്മേ മംഗളം
ഭാരതമെന്റെ ജീവസ്പന്ദമേ
ഭാരതമെന്റെ പ്രാണമന്ത്രമേ
പല നാടുകൾ ഒരു രാഷ്ട്രമേ
പല ഭാഷകൾ ഒരു ദീപമേ
പല വീഥികൾ ഒരു തീരമേ
പല ചിന്തകൾ ഒരു ചിത്തമേ
പല വ്യക്തികൾ ഒരു ലക്ഷ്യമേ
അലിയുന്നു നാം ഇതു സ്വർഗമേ
നവ ഭാരതം അത് കാക്കുവാൻ ഉണരാം...
ഭാരതമെന്റെ ജീവസ്പന്ദമേ
ഭാരതമെന്റെ പ്രാണമന്ത്രമേ
ഭാരതമെന്റെ ജീവസ്പന്ദമേ
ഭാരതമെന്റെ പ്രാണമന്ത്രമേ
എൻ സിരകൾ പാടുകയല്ലോ
വന്ദേ മാതരം
എൻ മൗനം നേരുകയല്ലോ അമ്മേ മംഗളം
ഭാരതമെന്റെ ജീവസ്പന്ദമേ
ഭാരതമെന്റെ പ്രാണമന്ത്രമേ
ജനകോടി തൻ നിണ ധാരയിൽ
ഉരുവായുകീ നവ ഭാരതം
ഇന്നാട്ടിനാൽ ഒരുക്കീടണം
രണഭൂമിയിൽ മരണം വരെ
ധരണീപ്രിയം പുകൾ കാക്കുവാൻ
ബലിയായിടും മലയാളി ഞാൻ
നവ ഭാരതം അത് കാക്കുവാൻ ഉണരാം.