തങ്കമണീ തങ്കമണീ

തങ്കമണീ തങ്കമണീ 
അപ്പുറത്തേ ഒച്ച കേട്ടോ
പൂവിനുള്ളിൽ പൂവിരിയും
ഈണമാണോ കാതിനുള്ളിൽ
(തങ്കമണീ...)

ആദ്യരാവിൽ ആണുംപെണ്ണും
ഉമ്മവെക്കും താളമേളം
തങ്കവള കൈകളാലെ
കുപ്പിവള പൊട്ടുമീണം
നേരമിനി പുലരാതെ
തീരുകില്ലീ പൂരമേളം
(തങ്കമണീ...)

ചെല്ലച്ചെറു മൈനക്ക്
ആശ പൊങ്ങി മനസ്സിൽ
പൂവമ്പഴപ്പാലിൽ 
തെന്നിവീണ കണക്കെ
ഉള്ളിലുള്ള മോഹമെല്ലാം
തുള്ളിയാടും ഒരുങ്ങി
മുത്തുമണിക്കൊലുസിന്നു
മുത്തമിട്ടു കുണുങ്ങും
ഇളം തൂമഞ്ഞിലും
ഇതു മെയ്യിൽ ചൂടാണല്ലോ
ആശാ പൂ തൂകിയോ
അതിൽ നാണം തേൻ പാകിയോ
(തങ്കമണീ...)

പ്രിയതമനവളെ 
കണ്ണിണയാൽ വിളിച്ചു
മന്ദമവൾ അരികിൽ
കൊഞ്ചിക്കൊഞ്ചി അണഞ്ഞു
താമരപ്പൂമേനി മെല്ലെ
നെഞ്ചിലേയ്ക്ക് പടർത്തി
കള്ളനവനിണയുടെ
ഇക്കിളിപ്പൂ വിടർത്തി
ഉള്ളിൽ ശൃംഗാരമായ്
അതിൽ സ്വർഗ്ഗം സഞ്ചാരമായ്
സ്വപ്‌നം പൂക്കുന്നുവോ
ഈ ജന്മം സാഫല്യമോ
(തങ്കമണീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankamani thankamani

Additional Info

Year: 
1992

അനുബന്ധവർത്തമാനം