ഓമൽ പൂങ്കുയിലേ
ഓമല്‍ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ
കണ്ണീരില്‍ നീന്തും കണ്ണിണയില്‍ നീയെ
നിന്‍ നാമ മന്ത്രം എന്‍ ജീവ സ്പന്ദം
എന്നാളിനി ഒന്നാകുമോ ചൊല്ലു നീ
ഓമല്‍ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ
തെന്നല്‍ വന്നു പുൽകിയാല്‍
പീലി വിരിയും ആ മുഖം
വര്‍ണരാജി പൂവില്‍ നിന്‍
സ്വര്‍ണമേനി ഓര്‍മ്മയായ്
കിള്ളിയാറിൻ പാട്ടില്‍ നിന്‍
കൊഞ്ചും മൊഴി ഓര്‍മ്മയായ്
മോഹഭംഗം എന്നില്‍ ഇന്ന്
മേഘദൂതിന്‍ ഓര്‍മ്മയായ്
വീണ വീണുടഞ്ഞാല്‍ നാദമില്ല പിന്നെ
നീയില്ലെങ്കില്‍ എന്‍റെ ജീവനില്ല പൊന്നെ
എന്നാളിനി ഒന്നാകുമോ ചൊല്ലു നീ
(ഓമല്‍...)
വീശും ഈറന്‍ കാറ്റിലും വേനലിന്റെ താപമോ
പാല്‍ ചൊരിഞ്ഞ ചന്ദ്രികേ
തോഴി ഇല്ല മാഞ്ഞുപോയ്
പൂവനമേ കേഴു നീ കൂന്തലില്ല ചൂടുവാന്‍
ഏഴുവര്‍ണ ചന്തമേ
ബിന്ദുവായലിഞ്ഞു പോയ്
ദേവിയില്ല കോവിലില്‍ പൂജ എന്തിനാണിനി
വേദനിക്കും ഓര്‍മയില്‍
ഞാന്‍ എരിഞ്ഞു തീരുമോ
എന്നാളിനി ഒന്നാകുമോ ചൊല്ലു നീ
(ഓമല്‍...)