ചെല്ല ചെല്ല ആശ

ചെല്ല ചെല്ല ആശ
ചിറകടിക്കും ആശ
മൗനമനച്ചെപ്പിൽ 
മൂടിവെച്ച ആശ
പൗർണ്ണമിയെ തൊട്ട്
മുകരുവാനാശാ
വെള്ളിമുകിൽ ചുണ്ടിൽ
നുള്ളുവാനാശാ
(ചെല്ല...)

മല്ലികപ്പൂവായ്
മാറുവാനാശ
തെന്നലെ താലി
ചാർത്തുവാനാശ
മേഘമലർ തോപ്പിൽ
മേയുവാനാശാ
ഓളങ്ങളിന്നെതിരെ
തുഴയുവാനാശാ
കാർക്കുഴന്നിലുലകം
കോർത്തിടാനാശാ
(ചെല്ല...)

നാട്ടുവയൽ ഞാറും
പൂക്കുവാനാശ
നീരിലൊരു മീനായ്
നീന്തുവാനാശ
മാരിവില്ലിൻ ചേലായ്
അണിയുവാനാശാ
മഞ്ഞുതുള്ളി ഒന്നിൽ 
മയങ്ങുവാനാശാ
പകൽ കനവുപോലെൻ
ആശ വെറുമാശാ
(ചെല്ല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Chella chella asa