ഒരു മന്ദസ്മിതം

ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ
നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ
സ്വയം ആവേശം മദം തൂകി വഴിയുന്നുവോ
(ഒരു മന്ദസ്മിതം...)

തിരയായ് നീ മാറൂ കരയോരം
കളമൊഴികള്‍ നീയേകൂ നിന്‍ ഗാനം പാടാന്‍ 
ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ

എന്‍ മന്ദാരവാടിയില്‍ ഇനി നീ പൂക്കാലമല്ലേ
എന്‍ സംഗീതവേളയില്‍ ഇനി നിന്‍ഭൂപാളമല്ലെ
ഈ ഹൃദയ ലയതാള മേളയില്‍ അനുരാഗ
പാരായണം
ഇടനെഞ്ചില്‍ പൂക്കും കവിഭാവന ഇതു താരുണ്യമാം മഞ്ചിമ
(ഒരു മന്ദസ്മിതം...)

നീ വിളിക്കുന്ന പേരിലെന്‍ ഉയിര്‍പ്പൂ മിഴി
മൂടി വിടരും
നീ നടക്കുന്ന പാതയില്‍ മയില്‍പ്പീലി മലര്‍ പോലെ പൊഴിയും
ഇരുകൈകള്‍ പുണരാത്ത മേനിയില്‍ നിന്‍ മിഴികള്‍ പന്താടിയോ
മലരമ്പന്‍ തേടുന്ന പെണ്ണിവള്‍ ഇനി മാറോടണഞ്ഞീടണം
(ഒരു മന്ദസ്മിതം...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru mandasmitham